HOME
DETAILS

വര്‍ഗീയലഹളക്കും മോദി സ്തുതിക്കും പണംപറ്റുന്ന മാധ്യമങ്ങള്‍

  
backup
May 28, 2018 | 1:45 AM

%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b5%80%e0%b4%af%e0%b4%b2%e0%b4%b9%e0%b4%b3%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82-%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf-%e0%b4%b8%e0%b5%8d

പൊതുജനാഭിപ്രായ രൂപീകരണത്തിലും പൊതുബോധം സൃഷ്ടിക്കുന്നതിലും ദേശീയമാധ്യമങ്ങള്‍ക്കുള്ള പങ്ക് അദ്വിതീയമാണ്. ദേശീയമാധ്യമങ്ങള്‍ ആര്‍ജിച്ച വിശ്വാസ്യതയാണ് ഇതിനു നിദാനം. എന്നാല്‍, ഈ വിശ്വാസ്യത കോടികള്‍ക്ക് വേണ്ടി വില്‍പനക്ക് വച്ചിരിക്കുകയാണ്. ദേശീയ മാധ്യമങ്ങളില്‍ കോബ്ര പോസ്റ്റ് നടത്തിയ സ്റ്റിങ് ഓപറേഷനിലൂടെയാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരം പുറം ലോകം അറിഞ്ഞത്.

നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുവാന്‍ അദ്ദേഹത്തിന്റെ പ്രതിച്ഛായ നിര്‍മാണത്തിനായി കോടികള്‍ ചെലവാക്കി വിദേശത്തു നിന്നുള്ള സ്വകാര്യ പബ്ലിക്ക് റിലേഷന്‍സ് കമ്പനിയെ ചുമതലപ്പെടുത്തിയിരുന്നതായി 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ ആരോപണമുയര്‍ന്നതാണ്.
ആ പ്രക്രിയ സ്വദേശത്തെ ചില ദേശീയ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നുവെന്ന് വേണം കരുതാന്‍. കേന്ദ്രമന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷ ഉദ്ഘാടനം ഒഡീഷയിലെ കട്ടക്കില്‍നിര്‍വഹിച്ചു കൊണ്ട് നരേന്ദ്ര മോദി നടത്തിയ പ്രസംഗം കേന്ദ്ര ഭരണത്തിന്റെ ഇല്ലാത്ത മേനിപറച്ചില്‍ ആയിരുന്നു. എന്നാല്‍, ഈ സ്വയം പുകഴ്ത്തലിന്റെ പൊള്ളത്തരം വിളിച്ചുപറയാന്‍ ഒരു ദേശീയ മാധ്യമവും തയാറായില്ല.
ജനശ്രദ്ധ തിരിച്ചുവിടാന്‍ വിരാട് കോഹ്‌ലി നടത്തിയ ചലഞ്ച് മലയാളത്തിലെ ഒരു പ്രമുഖ പത്രമടക്കമുള്ള ദേശീയമാധ്യമങ്ങള്‍ അമിത പ്രാധാന്യത്തോടെ വാര്‍ത്തയാക്കുകയും ചെയ്തു. അഴിമതിക്കെതിരെയും കള്ളപ്പണത്തിനെതിരെയുമുള്ള തന്റെ ധീര നടപടികളാണ് പ്രതിപക്ഷത്തെ ഒന്നിപ്പിച്ചതെന്ന നരേന്ദ്ര മോദിയുടെ വാക്കുകളിലെ സത്യമില്ലായ്മ വായനാലോകത്തെ അറിയിക്കുവാന്‍ ഇടയ്ക്കിടെ മോദി സ്തുതി പാടുന്ന മലയാളത്തിലെ പ്രമുഖ പത്രമടക്കം ഒരു ദേശീയ മാധ്യമവും തയാറായില്ല.
അമിത് ഷായുടെ മകന്‍ കോടികള്‍ സമ്പാദിച്ചത് അഴിമതിയായിരുന്നില്ലേ! വര്‍ക്കലയിലെ മെഡിക്കല്‍ കോളജ് അഴിമതിയില്‍ കേരളത്തിലെ ബി.ജെ.പി നേതൃത്വത്തിനുള്ള പങ്ക്, കോര്‍പറേറ്റുകളില്‍ നിന്നും കോടികള്‍ പറ്റി അത് നിയമസഭാ സാമാജികരെ വിലക്കെടുക്കുവാന്‍ ഉപയോഗപ്പെടുത്തുന്നുവെന്ന പരാതികള്‍ ഇതൊന്നും ദേശീയമാധ്യമങ്ങള്‍ക്ക് വാര്‍ത്തയല്ല. ഈ സത്യങ്ങള്‍ മോദിയുടെ ഭരണ മേനിപറച്ചിലിനെതിരെ ഉയര്‍ത്തിക്കൊണ്ട് വരുന്നില്ല. ഇന്ത്യയിലെ സാധാരണക്കാരന്റെ ജീവിതതാളത്തിന്റെ നട്ടെല്ലൊടിച്ച നോട്ട് നിരോധനം,അവനെ ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്കെറിഞ്ഞ ജി.എസ്.ടി ഇതൊന്നും ദേശീയ മാധ്യമങ്ങളില്‍ ചിലതിന് വിഷയമേ അല്ല.
എന്നാല്‍, പൊള്ളുന്ന ഇത്തരം കാര്യങ്ങള്‍ സമൂഹമധ്യത്തില്‍ കൊണ്ടുവരുന്ന രാഹുല്‍ ഗാന്ധിയെ പരിഹസിക്കുവാന്‍ വിശ്വാസ്യത നഷ്ടപ്പെട്ട ഈ മാധ്യമങ്ങള്‍ മത്സരിക്കുകയും ചെയ്യുന്നു. ഇപ്പോള്‍ ദിനംതോറും കുതിച്ചുയരുന്ന ഇന്ധന വിലവര്‍ധന ഒരുപക്ഷെ ഒഡീഷ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മരവിപ്പിച്ചേക്കാം.
പണം പറ്റുന്നതായി ആരോപിക്കപ്പെടുന്ന മാധ്യമങ്ങള്‍ അത് ആഘോഷിക്കുകയും ചെയ്‌തേക്കാം. കോര്‍പറേറ്റ് പ്രീണനവും ജനദ്രോഹ നടപടികളുമായി ബി.ജെ.പി സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുമ്പോഴും ഈ സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരുമെന്ന ചില സര്‍വേ ഏജന്‍സികളുടെ കണ്ടുപിടിത്തവും അപാര ബുദ്ധിസാമര്‍ഥ്യം തന്നെ. സര്‍വേ പണി നടത്തുന്നവരും കോഴ വാങ്ങുന്നില്ലെന്നതിന് യാതൊരു ഉറപ്പുമില്ല.
നോട്ട് നിരോധനം കൊണ്ട് ഡിജിറ്റല്‍ പണമിടപാട് ഏജന്‍സി കോടികള്‍ സമ്പാദിച്ച വാര്‍ത്തയും ഇവര്‍ പ്രത്യുപകാരമായി ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ആര്‍.എസ്.എസിന് ചോര്‍ത്തിക്കൊടുത്തുവെന്ന ആരോപണവും ദേശീയ മാധ്യമങ്ങളില്‍ ചിലതിന് വിഷയമേ അല്ല.
ബി.ജെ.പിക്ക് വേണ്ടി വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കുവാന്‍ ഉതകുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുവാനും തെരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിക്കും വിധമുള്ള വാര്‍ത്തകള്‍ നല്‍കാനും ഹിന്ദുത്വ ദ്രുവീകരണങ്ങള്‍ സൃഷ്ടിക്കുന്ന വാര്‍ത്തകള്‍ നല്‍കാനും ഒരു പ്രമുഖ ഇംഗ്ലീഷ് പത്രം കോബ്ര പോസ്റ്റിനോടാവശ്യപ്പെട്ടത് ആയിരം കോടി.
ആര്‍.എസ്.എസ് ആഭിമുഖ്യമുള്ള സംഘടനയെന്ന വ്യാജേന പ്രമുഖ ദേശീയ പത്രങ്ങളെ സമീപിച്ച കോബ്ര പോസ്റ്റിനോട് 136 ദേശീയ പത്രങ്ങളാണ് വിലപേശല്‍ മത്സരം നടത്തിയതെന്നറിയുമ്പോള്‍ നമ്മുടെ ജനാധിപത്യത്തിന് വിലപേശുന്ന ഇത്തരം ക്ഷുദ്ര ജീവികളെ വായനക്കാര്‍ നിരാകരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്നല്ലേ മനസ്സിലാക്കേണ്ടത്. ജനാധിപത്യ സംവിധാനത്തിന്റെ നെടും തൂണുകളെന്ന് പൊതുസമൂഹം വിശ്വസിച്ച ദേശീയ മാധ്യമങ്ങളില്‍ ചിലതാണ് കോടികള്‍ക്ക് മുമ്പില്‍ പേന താഴെ വച്ച് സാഷ്ടാംഗം നമിച്ചിരിക്കുന്നത്. പണത്തിനുവേണ്ടി രാജ്യത്തെ ഫാസിസത്തിന് തീറെഴുതിക്കൊണ്ടിരിക്കുന്ന ഇത്തരം നീചമാധ്യമങ്ങള്‍ക്കെതിരേ അതിശക്തമായ ജനകീയ രോഷമാണുയര്‍ന്നുവരേണ്ടത്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൊഹ്റാന്‍ മംദാനിക്ക് പിന്നാലെ ഉമർ ഖാലിദിന് പിന്തുണയുമായി എട്ട് അമേരിക്കൻ എം.പിമാർ; ന്യായമായ വിചാരണ ഉറപ്പാക്കണമെന്ന് ആവശ്യം, ഇന്ത്യയുടെ കാര്യത്തിൽ ഇടപെടേണ്ടെന്നു ബിജെപി

International
  •  7 days ago
No Image

19 വർഷത്തെ കാത്തിരിപ്പിന് വിരാമം; ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ കേസിൽ ഇന്ന് വിധി

Kerala
  •  7 days ago
No Image

എഐ ഉപയോ​ഗിച്ച് അശ്ലീല ഉള്ളടക്കം പങ്കുവക്കുന്നത് തടയണം; എക്‌സിന് കേന്ദ്രത്തിന്റെ നോട്ടീസ്; 72 മണിക്കൂറിനകം റിപ്പോർട്ട് സമർപിക്കാൻ നിർദേശം

National
  •  7 days ago
No Image

2025 ജനുവരി മുതല്‍ നവംബര്‍ വരെ ബഹ്റൈന്‍ വിമാനത്താവളത്തിലെത്തിയത് റെക്കോര്‍ഡ് യാത്രക്കാര്‍

bahrain
  •  7 days ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്: ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം: മംഗളയും തുരന്തോയും അടക്കമുള്ള ട്രെയിനുകൾ വൈകും

Kerala
  •  7 days ago
No Image

ആസ്തി 10.75 ട്രില്യൻ ദിർഹം; ലോകത്തിലെ വലിയ നാലാമത്തെ നിക്ഷേപക രാജ്യായി യു.എ.ഇ

uae
  •  7 days ago
No Image

സംസ്ഥാനത്ത് നാട്ടാനകളുടെ എണ്ണം കുത്തനെ താഴോട്ട്; അന്യസംസ്ഥാനങ്ങളിൽ നിന്ന് ആനകളെ എത്തിക്കാനുള്ള നീക്കം അനിശ്ചിതത്വത്തിൽ

Kerala
  •  7 days ago
No Image

പടരുന്ന പകർച്ചവ്യാധികൾ; കേരളത്തിൽ കഴിഞ്ഞവർഷം പൊലിഞ്ഞത് 540 ജീവനുകൾ

Kerala
  •  7 days ago
No Image

എൽപിജി വിലക്കയറ്റ ഭീഷണിയിൽ ആഭ്യന്തര വിപണി; ഇറക്കുമതിച്ചെലവ് കൂടുന്നത് വെല്ലുവിളിയാകുന്നു; ആശങ്ക യുഎസ് കരാറിന് പിന്നാലെ

National
  •  7 days ago
No Image

തിരിച്ചെത്താനുള്ളത് 5,669 കോടി; പിൻവലിച്ച 2000 രൂപ നോട്ടുകളുടെ കണക്കുമായി ആർബിഐ

National
  •  7 days ago