HOME
DETAILS

വരവിനേക്കാള്‍ ചെലവ്; കെ.എസ്.ആര്‍.ടി.സിയുടെ പ്രതിസന്ധിക്ക് പരിഹാരമാകുന്നില്ല

  
backup
May 28 2018 | 01:05 AM

%e0%b4%b5%e0%b4%b0%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%9a%e0%b5%86%e0%b4%b2%e0%b4%b5%e0%b5%8d-%e0%b4%95%e0%b5%86-%e0%b4%8e


ആലപ്പുഴ : സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാന്‍ മാനേജിങ് ഡയരക്ടര്‍ ടോമിന്‍ തച്ചങ്കരിക്ക് കഴിയുമോയെന്ന് ജീവനക്കാര്‍. പ്രതിദിനം ആറു കോടി വരുമാനമുളള കെ.എസ്.ആര്‍.ടി.സിക്ക് മുന്നിലുള്ള 242 കോടിയുടെ കടബാധ്യത പരിഹരിക്കാനുള്ള തുക എവിടെ നിന്ന് കണ്ടെത്തുമെന്നത് വലിയ പ്രശ്‌നമാണ്.
പ്രതിദിനം ലഭിക്കുന്ന പണത്തില്‍ നിന്ന് 3.5 കോടി ഡീസലിനും ഒരു കോടി ബാങ്കുകളിലെ വായ്പകളുടെ പലിശയിനത്തിലും നല്‍കേണ്ടതുണ്ട്. 45,000 ജീവനക്കാരുളള കെ.എസ് ആര്‍.ടി.സിയില്‍ ശമ്പളം ഇനത്തില്‍ നല്‍കേണ്ടത് 102 കോടിയാണ്. പ്രതിദിനം ലഭിക്കുന്ന കലക്ഷനില്‍ നിന്ന് മിച്ചംവരുന്ന തുക സമാഹരിച്ചാല്‍ ഒരു മാസം 45 കോടി രൂപയാണുണ്ടാകുന്നത്. ശമ്പള ഇനത്തിലേക്കുള്ള തുകക്ക് അധികം വേണ്ട 62 കോടി പുറത്തുനിന്ന് കണ്ടെത്തണം.
ആകെ 6,400 ബസുകളാണ് കെ. എസ് .ആര്‍. ടി. സിക്ക് സ്വന്തമായുളളത്. ഇതില്‍ 1000 എണ്ണവും കട്ടപ്പുറത്താണ്. ഏകദേശം 32,000 കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരും ജോലി ചെയ്യുന്നുണ്ട്. ആയിരം ബസുകള്‍കൂടി സര്‍വിസ് നടത്താന്‍ കഴിഞ്ഞാല്‍ കെ. എസ് .ആര്‍. ടി. സിയുടെ വരുമാനം വര്‍ധിക്കുമെന്നും നിലവിലുള്ള നഷ്ടത്തിന്റെ കണക്ക് ഏറെക്കുറെ പരിഹരിക്കാന്‍ കഴിയുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്. ഇതിനുളള ശ്രമം നടക്കുന്നുണ്ടെന്നാണ് വിവരം.
അതേസമയം ജീവനക്കാരുടെ പി.എഫ് ഇനത്തില്‍ 100 കോടി രൂപ കുടിശികയാണ്. ഇതിനുള്ള തുകയും കണ്ടെത്തേണ്ടതുണ്ട്. കടുത്ത പ്രതിസന്ധിയിലായിട്ടും ജീവനക്കാരില്‍ ചിലര്‍ എം.ഡിയുടെ പുതിയ പരിഷ്‌കാരങ്ങളോട് യോജിക്കാനും സ്ഥാപനത്തെ ലാഭകരമാക്കാനുള്ള ശ്രമത്തെ സഹായിക്കാനും തയാറല്ലെന്നതാണ് വാസ്തവം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി നല്‍കി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'എ.ഡി.ജി.പി വഴിവെട്ടിക്കൊടുത്തു, ആക്ഷന്‍ ഹീറോയെ പോലെ സുരേഷ് ഗോപിയെ എഴുന്നള്ളിച്ചു' സഭയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം 

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago