ജനകീയ പദ്ധതികളുമായി പഞ്ചായത്ത് ബജറ്റുകള്‍
കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത്
കുടിവെള്ളത്തിനും അടിസ്ഥാന
സൗകര്യത്തിനും മുന്‍ഗണന
കണിയാമ്പറ്റ: കുടിവെള്ളത്തിനും അടിസ്ഥാന സൗകര്യത്തിനും മുന്‍ഗണന നല്കി കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് ബജറ്റ്. വൈസ് പ്രസിഡന്റ് ഷീല രാമദാസ് അവതരിപ്പിച്ചു. ബജറ്റില്‍ നികുതി വരവായി 79,10,000 രൂപയും നികുതിയേതര വരവുകളില്‍ 27,92,000 രൂപയും ഗ്രാന്റ് ഇന്‍ എയ്ഡ്-കോണ്ട്രിബ്യുഷന് ഇനത്തില്‍ 30,76,57000 രൂപയും വായ്പകളും മുന്‍കൂറുകളും ഇനത്തില്‍ 18,00,00,000 രൂപയും നിക്ഷേപങ്ങള്‍ ഇനത്തില്‍ 31,85,000 രൂപയും പ്രാരംഭ ബാക്കി തുക 33,19,905 രൂപയും ഉള്‍പ്പെടെ മൊത്തം 50,48,63,905 രൂപ വരവും 50,28,82,000 രൂപ ചെലവും 19,81,905 രൂപ വര്‍ഷാവസാന നീക്കിയിരിപ്പുമാണ് പ്രതീക്ഷിക്കുന്നത്.
സമ്പൂര്‍ണ തണ്ണീര്‍ പഞ്ചായത്ത്, ജൈവ വൈവിധ്യ ഗ്രാമം, പരമ്പരാഗത കൃഷി രീതികളുടെ പുനരുജ്ജീവനം, കാര്‍ഷിക പഠന കേന്ദ്രം, മൃഗാശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനം, മൃഗാശുപത്രികളില്‍ മരുന്നുകള്‍ വാങ്ങല്‍, തെരുവ് നായ്ക്കളെ വന്ധ്യംകരിക്കല്‍, സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി, 100 ഭൂരഹിതര്‍ക്ക് ഭവന നിര്‍മാണത്തിന് സ്ഥലം വാങ്ങല്‍, ചെറുകിട വീടുകള്‍ക്ക് ശുചിത്വ കക്കൂസ് നിര്‍മാണം ഉറപ്പാക്കല്‍ പൊതു ശൗചാലയങ്ങളും വനിതാ കംഫര്‍ട്ട് സ്റ്റേഷനുകളും നിര്‍മിക്കല്‍, 5000 കുടുംബങ്ങള്‍ക്ക് അഞ്ച് എല്‍.ഇ.ഡി ബള്‍ബുകള്‍ വിതരണം ചെയ്ത് ഊര്‍ജ്ജം സംരക്ഷിക്കല്‍ തുടങ്ങിയ 47ഓളം പദ്ധതികളാണ് ഇത്തവണത്തെ ബജറ്റില്‍ വച്ചിരിക്കുന്നത്.
ബജറ്റ് അവതരണ യോഗത്തില്‍ പ്രസിഡന്റ് കടവന്‍ ഹംസ അധ്യക്ഷനായി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ കെ.എം ഫൈസല്‍, ശകുന്തള സജീവന്, ഇബ്രാഹിം കേളോത്ത്, അംഗങ്ങളായ റഹിയാനത്ത് മുഹമ്മദ്, മേരി ഐമനച്ചിറ, അഖില സുരേന്ദ്രന്, റൈഹാനത്ത് ബഷീര്‍, പി.ജെ രാജേന്ദ്രപ്രസാദ്, സ്മിത സുനില്‍, ബിനു ജേക്കബ്, പ്രകാശ് കാവുമുറ്റം, സുനീറ പഞ്ചാര, സി.ജെ ജോണ്‍, റഷീന സുബൈര്‍, അബ്ബാസ് പുന്നോളി, ടി.കെ സരിത, പി ഇബ്രാഹിം, പയസ് ജെ വലിയവീട്ടില്‍ സംസാരിച്ചു.
തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത്
ക്ഷീരമേഖലക്കും ഭവന
നിര്‍മാണത്തിനും മുന്‍ഗണന
മാനന്തവാടി: കൃഷിക്കും ക്ഷീരമേഖലക്കും ഭവന നിര്‍മാണത്തിനും മുന്‍ഗണന നല്കി തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് ബജറ്റ്. 51,289,9387 രൂപ വരവും 50,793,0000 രൂപ ചിലവും 4,969,387 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് ഷൈമ മുരളീധരന് അവതരിപ്പിച്ചത്.
നെല്‍കൃഷിക്ക് 20 ലക്ഷം രൂപ ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്. പച്ചക്കറി കൃഷിക്ക് അഞ്ച് ലക്ഷം, കാപ്പികൃഷിക്ക് അഞ്ച് ലക്ഷം, ക്ഷീരകര്‍ഷകര്‍ക്ക് 10 ലക്ഷം രൂപ, മൃഗസംരക്ഷണത്തിനായി 15 ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. കൂടാതെ കൃഷിക്കും അനുബന്ധ മേഖലക്കുമായി 87 ലക്ഷം രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്.
ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി 10 ലക്ഷവും കുടിവെള്ളത്തിനായി ജലനിധിയുമായി ചേര്‍ന്ന് അഞ്ച് കോടി 60 ലക്ഷം രൂപയുടെ പദ്ധതികളുമാണ് ആവിഷ്കരിച്ചിട്ടുള്ളത്.
ആരോഗ്യ ശുചിത്വ മേഖലകള്‍, പട്ടികജാതിപട്ടികവര്‍ഗം, സാമൂഹ്യക്ഷേമം, സമ്പൂര്‍ണ ഭവന നിര്‍മാണം എന്നിവക്കായി ബാങ്കുകള്‍ വഴി 15 കോടിയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ അക്ഷര തണല്‍, മഷി കുപ്പി എന്ന പദ്ധതിയും നടപ്പാക്കാന്‍ ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിഷ സുരേന്ദ്രന് അധ്യക്ഷയായി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ ബാബു ഷജില്‍ കുമാര്‍, എന്‍.ജെ ഷജിത്ത്, ബ്ലോക്ക് മെമ്പര്‍മാരായ ദിനേഷ് ബാബു, തങ്കമ്മയേശുദാസ്, പഞ്ചായത്ത് സെക്രട്ടറി വി ഹംസ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."