കാഞ്ഞിരത്തിനാല്‍ ഭൂമി വിഷയം എഫ്.ആര്.എഫ്, ഡി.എഫ്.ഒ ഓഫിസ് ഉപരോധിക്കും
മാനന്തവാടി: കാഞ്ഞിരത്തിനാല്‍ ജോര്‍ജ്ജിന്റ ഭൂമി രേഖകളില്‍ കൃത്രിമം കാട്ടി ഒരു കുടുംബത്തെ തെരുവിലിറക്കിയ വനം വകുപ്പിന്റയും റവന്യു അധികാരികളുടെയും കൊടുംക്രൂരതക്കെതിരേ ഫാര്‍മേഴ്സ് റിലീഫ് ഫോറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ മാനന്തവാടി ഡി.എഫ്.ഒ ഓഫിസ് ഉപരോധിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒന്നര വര്‍ഷത്തിലെറെയായി കലക്ടറേറ്റ് നടയില്‍ സമരം നടത്തുന്ന കാഞ്ഞിരത്തിനാല്‍ കുടുംബത്തിനോട് വീണ്ടും നിയമയുദ്ധത്തിലേക്ക് തന്നെ പോകാന്‍ പറയുന്ന ജനപ്രതിനിധികള്‍ മനുഷത്വം മറക്കുകയാണ്. ഇവരും പരിസ്ഥിതി പ്രവര്‍ത്തകരുടെ നീചമായ നടപടികള്‍ക്ക് പച്ചക്കൊടി കാണിക്കുകയാണ്. ഈ സാഹചര്യത്തില്‍ നിലവിലുള്ള നിയമകുരുക്കുകള് അഴിക്കേണ്ടത് വനം വകുപ്പും സര്‍ക്കാറും പരിസ്ഥിതി പ്രവര്‍ത്തകരുമാണ്. അതു കൊണ്ട് സമരത്തിന്റ ആദ്യപടിയായി ഡി എഫ്.ഒ ഓഫിസും തുടര്‍ന്ന് വണ്‍ എര്‍ത്ത് വണ്‍ ലൈഫ് എന്ന പരിസ്ഥിതി സംഘടനാ ഭാരവാഹികളുടെ വീട്ട് പടിക്കലും സമരം നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ അഡ്വ.പി.ജെ ജോര്‍ജ്ജ്, വിദ്യാദരന് വൈദ്യര്, എന്‍.ജെ ചാക്കോ, ടി ഇബ്രാഹിം, എ.എന്‍ മുകുന്ദന്, ഒ.ആര് വിജയന്, റീന, ജയന്തി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."