HOME
DETAILS

മലയോര മേഖലയില്‍ പകര്‍ച്ചവ്യാധി ഭീഷണി

  
backup
March 27 2017 | 20:03 PM

%e0%b4%ae%e0%b4%b2%e0%b4%af%e0%b5%8b%e0%b4%b0-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d-2


കാഞ്ഞിരപ്പള്ളി: ഇടവേളയിലെ വേനല്‍മഴയ്ക്കു ശേഷം വേനല്‍ വീണ്ടും ശക്തമായതോടെ താലൂക്കിന്റെ വിവിധ മേഖലകളില്‍ രോഗങ്ങള്‍ വ്യാപിക്കുമെന്ന ആശങ്ക ഉയരുന്നു.
വേനല്‍മഴയെത്തുടര്‍ന്ന് ഉണ്ടായ വെള്ളക്കെട്ടുകളാണ് പ്രധാനമായും രോഗസാദ്ധ്യതകള്‍ വര്‍ധിപ്പിക്കുന്നത്. താലൂക്കിലെ കാഞ്ഞിരപ്പള്ളി, എരുമേലി, മുണ്ടക്കയം, പാറത്തോട്, കൂട്ടിക്കല്‍, എലിക്കുളം, കോരൂത്തോട്, മണിമല എന്നീ മേഖലകളിലെ ചെറുതും വലുതുമായ റബര്‍ എസ്റ്റേറ്റുകള്‍, നീരൊഴുക്ക് നിലച്ച ജലാശയങ്ങള്‍, മലിനജലം കെട്ടിക്കിടക്കുന്ന ഓടകള്‍, മഴവെള്ളം കെട്ടിക്കിടക്കുന്ന ഇടങ്ങള്‍ എന്നിവിടങ്ങളിലെല്ലാം കൊതുകുകളുടെ പ്രജന കേന്ദ്രങ്ങളാണ്.
പ്രധാനമായും ഈഡീസ് ഇനത്തില്‍പ്പെടുന്ന കൊതുകുകളാണ് ഡങ്കിപ്പനി പോലെയുള്ള രോഗങ്ങള്‍ പടരുവാന്‍ ഇട വരുത്തുന്നതും.
ആരോഗ്യമേഖലയില്‍ നിന്നുള്ള പ്രവര്‍ത്തനങ്ങളുടെ മന്ദീഭാവം രോഗവ്യാപനത്തിന് ആക്കം കൂട്ടിയേക്കാമെന്ന അഭിപ്രായം മേഖലയില്‍ ശക്തമാണ്. ആരോഗ്യ വകുപ്പിന്റെ ഭാഗത്തു നിന്നും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ ആവശ്യമായ അടിയന്തിര നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  13 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  13 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  13 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  13 days ago
No Image

സത്യവാങ്‌മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ല സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.

Kerala
  •  13 days ago
No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  13 days ago
No Image

ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 

Kerala
  •  13 days ago
No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  13 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  13 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  13 days ago