റബര്‍ മേഖലയിലെ പ്രതിസന്ധിക്ക് ഉടന്‍ പരിഹാരം കാണണം: ഇന്‍ഫാം
കൊച്ചി: സംസ്ഥാനത്തെ റബര്‍ മേഖലയില്‍ സംജാതമായിട്ടുളള പ്രശ്‌നങ്ങള്‍ക്ക് സര്‍ക്കാര്‍ അടിയന്തിര നടപടിയെടുക്കണമെന്ന് ഇന്‍ഫാം ദേശീയ പ്രസിഡന്റ് പി. സി സിറിയക്ക് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഇറക്കുമതി റബറിന്റെ കുത്തൊഴുക്ക് മൂലം സംസ്ഥാനത്തെ റബര്‍ വ്യവസായികള്‍ വ്യാപാര രംഗത്തുനിന്നും മാറിനിന്നത് റബറിന്റെ വിലയിടിച്ചിട്ടുണ്ട്.വിലയിടിവുമൂലം 2015 ല്‍ കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്ക് നഷ്ടമായത് പതിനായിരം കോടിരൂപയാണ്. 160 രൂപ ഉല്‍പാദന ചെലവുളള റബര്‍ വിലയിടിവുമൂലം 120 രൂപയ്ക്കാണ് വില്‍ക്കേണ്ടിവന്നത്. പത്ത് ലക്ഷം ടണ്‍ റബര്‍ വില്പന നടക്കേണ്ടിടത്ത് ഇപ്പോള്‍ അഞ്ച് ലക്ഷം ടണ്‍മാത്രമാണ് നടക്കുന്നത്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ തന്നെ തകിടം മറിക്കുന്ന പ്രവണത അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും അദ്ദേഹംപറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഡോ. എം.സി ജോര്‍ജ്, സി.കെ മൊയ്തീന്‍, കെ.പി ഏലിയാസ് തുടങ്ങിയവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."