ബജറ്റ് അവതരണം അര മണിക്കൂറോളം വൈകി
കോട്ടയം: ബജറ്റ് അവതരണ ദിവസം ഭരണകക്ഷി അംഗങ്ങള്‍ പോലും കൃത്യസമയം പാലിക്കാത്തത് മൂലം യോഗം ആരംഭിക്കാനായത് അരമണിക്കൂറോളം വൈകി. കോട്ടയം നഗരസഭയുടെ ബജറ്റവതരണം ഇന്നലെ രാവിലെ 11ന് നടത്തുമെന്നായിരുന്നു അറിയിപ്പ്.
ഇതനുസരിച്ച് ചെയര്‍പേഴ്‌സനും വൈസ് ചെയര്‍പേഴ്‌സനും അടക്കമുള്ളവര്‍ വളരെ മുന്‍പു തന്നെ എത്തി. മാധ്യമപ്രവര്‍ത്തകരും 11 മണിക്ക് മുമ്പു തന്നെ എത്തി. കൗണ്‍സില്‍ ആരംഭിക്കാന്‍ 11ന് മണി മുഴങ്ങിയെങ്കിലും അംഗങ്ങളാരും യോഗസ്ഥലത്തെത്തിയിരുന്നില്ല. കോറം പൂര്‍ത്തിയാവാത്തതിനാല്‍ യോഗം തുടങ്ങാനായില്ല.
11.10നും 11.20നുമായി വീണ്ടും മണി മുഴങ്ങി. 11.15 ഓടെ ചെയര്‍പേഴ്‌സനും വൈസ് ചെയര്‍പേഴ്‌സനും കൗണ്‍സില്‍ ഹാളില്‍ എത്തി കാത്തിരുന്നു. 11.40ഓടെയാണ് ഭരണകക്ഷി അംഗങ്ങളില്‍ പലരും ഒറ്റ തിരിഞ്ഞ് ഹാളില്‍ എത്തിയത്. പലരും ബജറ്റവതരണം പൂര്‍ത്തിയാവും മുമ്പേ മടങ്ങുകയും ചെയ്തു. 12.45ന് ബജറ്റവതരണം അവസാനിക്കുമ്പോഴും ചില കൗണ്‍സില്‍ അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തുന്നുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."