മോദിയും പിണറായിയും ജനവഞ്ചകര്‍: ഡി.സി.സി പ്രസിഡന്റ്
രാജാക്കാട്: പ്രധാനമന്ത്രി നരേന്ദ്രമേദിയും മുഖ്യമന്ത്രി പിണറായി വിജയനും സാധാരണ ജനങ്ങളെ മത്സരിച്ചു ദ്രോഹിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ജനവഞ്ചന നടത്തുകയാണെന്നാരോപിച്ച് യുഡിഎഫ് ഉടുമ്പന്‍ചോല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജാക്കാട് നടന്ന വഞ്ചനദിനാചരണം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ധനവും അശാസ്ത്രിയമായ ജിഎസ്ടിയും രാജ്യത്തിന്റെ സമ്പദ്ഘടന തകര്‍ത്തു. സാധാരണ ജനങ്ങളുടെ ജീവിതം ദുസഹമാക്കി. ഏതാനും കോര്‍പ്പറേറ്റ് ഭീമന്‍മാരാണ് കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളും അജണ്ടയും നിയന്ത്രിക്കുന്നതെന്നും ഇബ്രാഹിംകുട്ടി ആരോപിച്ചു. യുഡിഎഫ് നിയോജക മണ്ഡലം കണ്‍വീനര്‍ ഇ.കെ. വാസു അധ്യക്ഷത വഹിച്ചു.
ഉടുമ്പന്‍ചോല ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബെന്നി തുണ്ടത്തില്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, കെപിസിസി നിര്‍വാഹക സമിതിയംഗം ആര്‍. ബാലന്‍പിള്ള, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ സേനാപതി വേണു, എം.പി. ജോസ്, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ്. സിയാദ്, ആര്‍എസ്പി നിയോജക മണ്ഡലം സെക്രട്ടറി എസ്.എസ്. ഷാജി, രാജാക്കാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സുനില്‍ കുഴിപ്പിള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."