HOME
DETAILS
MAL
ജലനിധി രണ്ടാംഘട്ടം; 11.5 ലക്ഷംപേര്‍ക്ക് കുടിവെള്ളം എത്തിക്കും
backup
July 01 2016 | 03:07 AM
തിരുവനന്തപുരം: ജലനിധി രണ്ടാംഘട്ടത്തിലൂടെ 11.5ലക്ഷം ജനങ്ങള്‍ക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുമെന്ന് ജലസേചനമന്ത്രി മാത്യു ടി.തോമസ്. ഇതോടൊപ്പം 6.9ലക്ഷം പേര്‍ക്ക് ശുചിത്വ സംവിധാനങ്ങളും നടപ്പാക്കും. 2012 - 17 കാലയളവില്‍ ഗ്രാമപഞ്ചായത്തുകളില്‍ ജനകീയ പങ്കാളിത്തത്തോടെ കുടിവെള്ള- ശുചിത്വസൗകര്യങ്ങള്‍ ഒരുക്കുന്നതിനു തയാറാക്കിയ 1022കോടിയുടെ ജലനിധി രണ്ടാംഘട്ട പദ്ധതിക്കായി ലോകബാങ്കില്‍നിന്ന് ആവശ്യമായ സഹായം ലഭിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ എറണാകുളം, ആലപ്പുഴ ഒഴികെ സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍നിന്നും തെരഞ്ഞെടുത്ത ചില ഗ്രാമപഞ്ചായത്തുകളിലും തുടര്‍ന്ന് കാസര്‍കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, കോട്ടയം, ഇടുക്കി, തൃശൂര്‍ ജില്ലകളിലെ വിവിധ പഞ്ചായത്തുകളിലുമാണ് പദ്ധതി നടപ്പാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."