HOME
DETAILS

സഊദിയില്‍ പത്തൊന്‍പത് ദശലക്ഷം റിയാല്‍ കവര്‍ന്ന സംഘത്തെ സുരക്ഷാ സേന പിടികൂടി

  
backup
May 28, 2018 | 4:50 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8a%e0%b4%a8%e0%b5%8d%e2%80%8d%e0%b4%aa%e0%b4%a4%e0%b5%8d-%e0%b4%a6%e0%b4%b6

 

റിയാദ്: പണം ട്രാന്‍സ്ഫര്‍ ചെയുന്ന ബാങ്ക് ജീവനക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു പത്തൊന്‍പത് ദശലക്ഷം റിയാല്‍ തട്ടിയെടുത്ത കവര്‍ച്ചാ സംഘത്തെ സുരക്ഷാ സേന പിടികൂടി.

സംഭവത്തില്‍ പ്രതികളായ മൂന്നു പേരെയാണ് പിടികൂടിയതെന്ന് പോലീസ് വക്താവ് വ്യക്തമാക്കി. കഴിഞ്ഞ മാസം എട്ടിന് റിയാദില്‍ നടന്ന വലിയ കവര്‍ച്ചയിലെ പ്രതികളെ പിടികൂടുന്നതിന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കീഴില്‍ രൂപീകരിക്കപ്പെട്ട അതി വിദഗ്ധരായ അന്വേഷണ ഉദ്യോഗസ്ഥ സംഘമാണ് കവര്‍ച്ചാ സംഘത്തെ പിടികൂടിയത്.

പണം കവര്‍ച്ചാ സംഭവത്തിനിടെ കവര്‍ച്ചാ സംഘത്തിന്റെ വെടിയേറ്റ് ഗുരുതര പരിക്കേറ്റ ബാങ്ക് ഉദ്യോഗസ്ഥന്‍ പിന്നീട് മരണപ്പെടുകയും ചെയ്തിരുന്നു. മറ്റു രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നാല്പതുകാരനായ യമന്‍ പൗരനെ പിടികൂടിയതോടെയാണ് പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്. ആഡംബര വാഹനങ്ങളും മോട്ടോര്‍ സൈക്കിളും ഉപയോഗിച്ച് നടന്നിരുന്ന യമാനി പൗരന്റെ നീക്കം സസൂക്ഷ്മം നിരീക്ഷയിച്ച ശേഷമാണു സംഘം അറസ്റ്റു ചെയ്തത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ താമസ സ്ഥലത്ത് എട്ടു ദശലക്ഷം റിയാല്‍ ഇരുമ്പു പെട്ടിയില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തുകയും കൃത്യത്തില്‍ പങ്കാളിയെന്നു സമ്മതിക്കുകയും ചെയ്തു.

ഇതോടെയാണ് സംഘത്തിലെ മറ്റു രണ്ടു പേരെയും പൊലിസ് അറസ്റ്റു ചെയ്തത്. ഒരാള്‍ സഊദിക് പുറത്ത് കടക്കാനുള്ള ശ്രമത്തിനിടെ അല്ഖാത് മേഖലയില്‍ കഴിയുകയും രണ്ടാമന്‍ റിയാദിലെ ബന്ധു വീട്ടില്‍ താമസിച്ച് വരികയുമായിരുന്നു.

ഈ കേസ് കൂടാതെ മറ്റു പല പണം കവര്‍ച്ചാ കേസുകളും പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ വര്ഷം തമീമി മാര്‍ക്കറ്റില്‍ നടന്ന രണ്ടു ദശലക്ഷം റിയാല്‍ കവര്‍ച്ചാ കേസ്, അല്‍ ഉലയിലെ അല്‍ ഹറം സെന്ററില്‍ നാല് ദശലക്ഷം, തുവൈഖ് ഡിസ്ട്രിക്റ്റിലെ അല്‍ ഹറം സെന്ററില്‍ നിന്നും പതിമൂന്ന് ദശലക്ഷം റിയാല്‍ എന്നിവ കവര്‍ന്നതും തങ്ങളാണെന്നും സംഘം അന്വേഷണ ഉദ്യോഗസ്ഥരോട് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.

സംഘത്തില്‍ നിന്നും ഇതിനകം പതിനഞ്ചു ദശലക്ഷം റിയാല്‍ കണ്ടെടുത്തു. കൂടാതെ, കവര്‍ച്ചക്കുപയോഗിച്ച വാഹനം, വിവിധ നമ്പര്‍ പ്‌ളേറ്റുകള്‍, നാല് കൈത്തോക്കുകള്‍, 31 വെടിയുണ്ടകള്‍, രണ്ടു വയര്‍ലെസ് സെറ്റുകള്‍, ഒരു ഡ്രോണ്‍, രണ്ടു വീഡിയോ ക്യാമറകള്‍, ഒന്‍പത് വ്യത്യസ്ത മൊബൈലുകള്‍, ഒന്‍പത് യമനി പാസ്‌പോര്‍ട്ടുകള്‍, രണ്ടു ലാപ്‌ടോപ്പുകള്‍, സിംകാര്‍ഡുകള്‍, മറ്റു ചില ഏതാനും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍, ചെക്കുകള്‍ തുടങ്ങിയവയും അന്വേഷണ സംഘം പിടികൂടിയിട്ടുണ്ട്. തുടര്‍നടപടികള്‍ക്കായി പ്രതികളെ ബന്ധപ്പെട്ട വകുപ്പുകള്‍ക് കൈമാറി.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്ന് ഒരു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമം; അഞ്ചുപേര്‍ പിടിയില്‍

National
  •  21 days ago
No Image

ജബൽ അലി റോഡിൽ ബസുകൾ കൂട്ടിയിടിച്ച് 25 പേർക്ക് പരുക്ക്; കർശന മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  21 days ago
No Image

ഇനി പതിനാറിൻ്റെ കളി- ലോകകപ്പ് പ്രീക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം

Football
  •  21 days ago
No Image

വല്ലിപ്പക്കൊപ്പം പ്രാര്‍ഥനകള്‍ ഏറ്റുവാങ്ങി കുഞ്ഞുമോളും; ഖാംനഈക്കൊപ്പം ചെറുമകളുടെ മയ്യിത്തും, കാണുന്നവരില്‍ നോവുണര്‍ത്തി പാല്‍മണം മാറാത്ത കുരുന്നിന്റെ ചിത്രം

International
  •  21 days ago
No Image

എല്‍.പി.ജി പ്രതിസന്ധി ഏഴ് ദിവസത്തിനകം പരിഹരിക്കും; 'ഇന്ത്യ ഫസ്റ്റ്' നയം ഊര്‍ജ്ജമേഖലയെ കരകയറ്റിയെന്ന് മോദി

National
  •  21 days ago
No Image

13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചെന്ന കേസ്; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

Kerala
  •  21 days ago
No Image

24 മണിക്കൂറിനിടെ അഞ്ച് പള്ളികളുടെ ഭാഗങ്ങള്‍ പൊളിച്ച് യു.പി സര്‍ക്കാര്‍; നടപടി റോഡ് വികസനത്തിന്

National
  •  21 days ago
No Image

ബെംഗളൂരുവില്‍ രണ്ട് ബസുകള്‍ കൂട്ടിയിടിച്ചു; അഞ്ച് യാത്രക്കാര്‍ക്കും ഡ്രൈവര്‍ക്കും പരുക്ക്

National
  •  21 days ago
No Image

ഇത്തിഹാദ് റെയിൽവേ സ്റ്റേഷൻ നിർമ്മാണം; ഷാർജയിലെ പ്രധാന റൂട്ടുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

uae
  •  21 days ago
No Image

ഒ.ടി.ടി ഉള്ളടക്കങ്ങളുടെ പൈറസി; ടെലഗ്രാമിന് കേന്ദ്ര സര്‍ക്കാരിന്റെ നോട്ടീസ്

National
  •  21 days ago