HOME
DETAILS
MAL
മകളെ നീന്തല്‍ പഠിക്കാന്‍ സമ്മതിച്ചില്ല; സ്വിസ് പൗരനു പിഴ
backup
July 01 2016 | 03:07 AM
ജനീവ: സ്കൂളില്‍ നീന്തല്‍ പഠിക്കുന്നതില്‍നിന്നു മകളെ വിലക്കിയ മുസ്ലിം രക്ഷിതാവിനു സ്വിസ് കോടതി പിഴ വിധിച്ചു. പേരു വെളിപ്പെടുത്താത്ത 40കാരനാണ് 4,000 സ്വിസ് ഫ്രാങ്ക് പിഴയീടാക്കി ഉത്തരവായത്.
തന്റെ മകളെ മതാചാരപ്രകാരമാണ് വളര്ത്തുന്നതെന്നതിനാലാണ് നീന്തല്‍ പഠിക്കുന്നതില്‍നിന്നു തടഞ്ഞതെന്നാണ് രക്ഷിതാവിന്റെ വിശദീകരണം. എന്നാല്‍, സ്കൂളിന്റെ പൊതുവായ നിയമം ലംഘിച്ചതിനും അധികൃതരുടെ ഉത്തരവുകള്‍ അനുസരിക്കാത്തതിനുമാണ് കോടതി പിഴയീടാക്കിയത്. പിഴകൂടാതെ നാലുമാസം തടവുശിക്ഷ അനുഭവിക്കണമെന്നും പ്രൊസിക്യൂഷന് വാദിച്ചു. അതേസമയം, 1990 മുതല്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ താമസിക്കുന്ന ബോസ്നിയക്കാരാനായ ഇദ്ദേഹത്തിനു രാജ്യത്തെ നിയമങ്ങളോട് ബഹുമാനമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് തടവുശിക്ഷയ്ക്കു വേണ്ടി വാദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."