ബി.എസ്.എഫ് കേന്ദ്രത്തിന്റെ നിര്‍മാണം അന്തിമഘട്ടത്തിലേക്ക്
വടകര: മുല്ലപ്പള്ളി രാമചന്ദ്രന് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരിക്കെ വടകര ലോക്സഭാ മണ്ഡലത്തിലെ ചെക്യാട് അരീക്കരക്കുന്നില്‍ അനുവദിച്ച ബി.എസ്.എഫ് കേന്ദ്രത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ അന്തിമഘട്ടത്തിലേക്ക്. കൂടുതല്‍ ബി.എസ്.എഫ് കമ്പനികള്‍ പുതിയ കേന്ദ്രത്തില്‍ എത്തിത്തുടങ്ങി. ഇപ്പോള്‍ 350 ബി.എസ്.എഫ് ജവാന്മാര് ഉള്‍പ്പെടുന്ന സംഘമാണ് ഇവിടെയുള്ളത്. മുല്ലപ്പള്ളി രാമചന്ദ്രന് എം.പിയെ സന്ദര്‍ശിച്ച കോയമ്പത്തൂരില്‍ നിന്നുള്ള കമാന്‍ഡന്റ് എസ്.എസ് മൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള സംഘം കേന്ദ്രത്തിന്റെ നിര്‍മാണ പുരോഗതി സംബന്ധിച്ച് ചര്‍ച്ച നടത്തി.
കേന്ദ്രത്തിലെ ഫാമിലി ക്വാര്‍ട്ടേഴ്സുകളുടെ നിര്‍മാണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇവിടെ കേന്ദ്രീയ വിദ്യാലയവും ആധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രിയും ആരംഭിക്കുമെന്ന് കമാന്‍ഡന്റ് അറിയിച്ചു. കുടിവെള്ളക്ഷാമം ഉള്‍പ്പെടെയുള്ള കേന്ദ്രത്തിലെ പ്രയാസങ്ങള്‍ പരിഹരിക്കുന്നതിന് അടിയന്തരമായി നടപടി സ്വീകരിക്കും. ഇപ്പോള്‍ കോയമ്പത്തൂരിലുള്ള ബി.എസ്.എഫ് കാന്റീന് സൗകര്യം നാദാപുരത്തും ഏര്‍പ്പെടുത്തും. കേന്ദ്രത്തിലേക്കുള്ള രണ്ടാമത്തെ റോഡിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കും. അസിസ്റ്റന്റ് കമാന്‍ഡന്റുമാരായ സി. ഷിജു, ചന്ദന്‍സിങ്, ഇന്‍സ്പെക്ടര്‍മാരായ സലീം, തോമസ്, അഭിലാഷ് തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."