ക്ഷേത്രം സംരക്ഷിക്കാന്‍ വിശ്വാസികള്‍ അന്തിമസമരം തുടങ്ങി
നീലേശ്വരം: ദേശീയപാത വികസനത്തില്‍ പള്ളിയറ ഉള്‍പ്പെടെ 23 സെന്റ് സ്ഥലം നഷ്ടപ്പെടുന്ന നീലേശ്വരം പള്ളിക്കര പാലരെ കീഴില്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രം സംരക്ഷിക്കാന്‍ വിശ്വാസികള്‍ അന്തിമസമരം തുടങ്ങി. ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ തുടങ്ങിയ അനിശ്ചിതകാല സത്യഗ്രഹ സമരം മുന്‍ എം.എല്‍.എ കെ. കുഞ്ഞിരാമന് ഉദ്ഘാടനം ചെയ്തു. സമിതി ചെയര്മാന് പി. അമ്പാടി അധ്യക്ഷനായി. അനില്‍ മടിക്കൈ പ്രഭാഷണം നടത്തി.
സമിതി വൈസ് ചെയര്മാന് രമേശന് കരുവാച്ചേരി, പൂരക്കളി കലാ അക്കാദമി സംസ്ഥാന കമ്മിറ്റി അംഗം വെങ്ങാട്ട് കുഞ്ഞിരാമന്, നീലേശ്വരം നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ പി. രാധ, കൗണ്‍സിലര്‍മാരായ പി.കെ രതീഷ്, കെ.വി ഉഷ, കെ.വി രാധ, വിവിധ ക്ഷേത്രങ്ങളെ പ്രതിനിധീകരിച്ചു വി.വി ചന്ദ്രന്, കെ. ഗോപാലന്, ഡോ.പി.സി ബാലകൃഷ്ണന്, പത്മനാഭന്, പി. രാമചന്ദ്രന്, കെ.വി ചന്ദ്രന് പണിക്കര്‍, മേലത്ത് രഞ്ജിത്ത്, ശോഭനന്, മലബാര്‍ ദേവസ്വം ബോര്‍ഡ് ഏരിയാ കമ്മിറ്റി മുന്‍ അംഗം പി.വി സുരേഷ്, സമിതി ജനറല്‍ കണ്‍വീനര്‍ പി. ദിനേശന്, ക്ഷേത്രം പ്രസിഡന്റ് എം.വി ഭരതന് എന്നിവര്‍ സംസാരിച്ചു. ക്ഷേത്രത്തിലെയും വിവിധ ക്ഷേത്രങ്ങളിലെയും ആചാരസ്ഥാനികരും ക്ഷേത്രവിശ്വാസികളും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."