വൃക്കകള്‍ തകരാറിലായ സുമതിക്ക് സുമനസുകളുടെ സഹായം വേണം
മലപ്പുറം: ഇരു വൃക്കകളും തകരാറിലായ നിര്‍ധന യുവതി തുടര്‍ ചികിത്സക്കായി കനിവ് തേടുന്നു. മൊറയൂര്‍ പഞ്ചായത്തിലെ അരിമ്പ്ര ട്രാന്‍സ്‌ഫോര്‍മറിന് സമീപം താമസിക്കുന്ന സുമതി (46) ആണ് സുമനസുകളുടെ കനിവ് കാത്തിരിക്കുന്നത്. 2014 ജനുവരി മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ പ്രമുഖ ഡോക്ടര്‍മാര്‍ക്ക് കീഴില്‍ ചികിത്സയിലാണ് ഇവര്‍. രോഗം മൂര്‍ച്ഛിച്ചതോടെ കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ ഓരോ ആഴ്ചയും മൂന്ന് തവണ വീതം ഡയാലിസിസ് ചെയ്ത്‌വരികയുമാണ്. ദരിദ്ര കുടുംബംഗമായ സുമതിക്ക് സ്വന്തമായ വീടോ സ്ഥലമോ ഇല്ല. നേരത്തെ അങ്കണവാടി അധ്യാപികയായിരുന്നുവെങ്കിലും രോഗവും ഡയാലിസിസും കാരണം ജോലി ഉപേക്ഷിക്കേണ്ടി വന്നു. ഇതോടെ ഏക വരുമാന മാര്‍ഗവും നിലച്ചു.
നിത്യ രോഗിയും അംഗവൈകല്യം ബാധിച്ചവരും അവിവാഹിതയുമായ സഹോദരിയുടെ വീട്ടിലാണ് സുമതി ഇപ്പോള്‍ താമസിക്കുന്നത്. ഡയാലിസിസിന് ഇപ്പോള്‍ സ്വകാര്യ ആശുപത്രിയെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
ഡയാലിസിസ്, മരുന്നുകള്‍, ഭക്ഷണം തുടങ്ങിയ ചെലവുകള്‍ക്ക് മാര്‍ഗം കണ്ടെത്താന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ് കുടുംബം.
ഇവരുടെ തുടര്‍ ചികിത്സക്കും വൃക്കമാറ്റിവെക്കലിനും 25 ലക്ഷം രൂപയിലേറെ രൂപയുടെ ഭീമമായ സംഖ്യയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
പി. ഉബൈദുല്ല എം.എല്‍.എ മുഖ്യരക്ഷാധികാരിയും മൊറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എം സലീം മാസ്റ്റര്‍ ചെയര്‍മാനും എന്‍.കെ ഫഹദ് കണ്‍വീനറും എന്‍.കെ ഇബ്രാഹീം ട്രഷററുമായി ജനകീയ കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്.
കേരള ഗ്രാമീന്‍ ബാങ്ക് മൊറയൂര്‍ ശാഖയില്‍ അക്കൗണ്ട് തുടങ്ങി.
അക്കൗണ്ട് നമ്പര്‍: 40131101057625. ഐ.എഫ്.എസ്.സി: KLGB0040131.
വാര്‍ത്താ സമ്മേളനത്തില്‍ എന്‍.കെ ഫഹദ്, എന്‍.കെ ഇബ്രാഹീം, എന്‍.എച്ച് ഹംസ, സി.കെ ഫൈസല്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."