HOME
DETAILS

പുനരധിവാസ പദ്ധതിയും കാത്ത് ചെട്ട്യാലത്തൂര്‍ നിവാസികള്‍

  
backup
July 01 2016 | 04:07 AM

%e0%b4%aa%e0%b5%81%e0%b4%a8%e0%b4%b0%e0%b4%a7%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%95%e0%b4%be%e0%b4%a4%e0%b5%8d


കല്‍പ്പറ്റ: കേന്ദ്രസര്‍ക്കാരിന്റെ പുനരധിവാസ പദ്ധതി ചെട്ട്യാലത്തൂരില്‍ ഉടന്‍ നടപ്പാക്കണമെന്ന് വന്യജീവി കേന്ദ്രം കര്‍ഷക ക്ഷേമസമിതി ചെട്ട്യാലത്തൂര്‍ യൂനിറ്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വയനാട് വന്യജീവി കേന്ദ്രത്തിലെ സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി ഒച്ചിഴയുന്ന വേഗത്തിലാണ് പുരോഗമിക്കുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തി. സംസ്ഥാന സര്‍ക്കാരിനു വേണ്ടി കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയതും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അഗീകരിച്ചതുമായ പ്രൊജക്റ്റ് റിപോര്‍ട്ട് അനുസരിച്ച് 14 ഗ്രാമങ്ങളിലെ 800 കുടുംബങ്ങളെയാണ് ഒന്നാം ഘട്ടത്തില്‍ മാറ്റിപ്പാര്‍പ്പിക്കേണ്ടത്.
ഇതിനായി 80 കോടി രൂപയാണ് ആവശ്യം. എന്നാല്‍, അഞ്ചു ഗ്രാമങ്ങളിലെ 200 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചതിന് പതിനേഴര കോടി രൂപ മാത്രമാണ് ഇതുവരെ അനുവദിച്ചത്. മുന്‍ഗണനാ ക്രമമനുസരിച്ച് ഇനി പദ്ധതി നടപ്പാവേണ്ടത് ചെട്ട്യാലത്തൂരിലാണ്. പദ്ധതി നടപ്പാക്കാനാവശ്യപ്പെട്ട് പ്രദേശവാസികള്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിക്കും പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയെങ്കിലും നടപടികള്‍ വൈകുകയാണ്. ചെട്ട്യാലത്തൂരില്‍.
മുത്തങ്ങ റേഞ്ചിലെ നൂല്‍പ്പുഴ സെക്ഷനില്‍പ്പെടുന്ന ചെട്ട്യാലത്തൂര്‍ വര്‍ഷങ്ങളായി വന്യമൃഗഭീഷണി നേരിടുകയാണ്. വന്യമൃഗശല്യം മൂലം 165 ഏക്കറോളം വരുന്ന കൃഷിഭൂമി വര്‍ഷങ്ങളായി തരിശായിക്കിടക്കുന്നു. പുറത്തുപോയി കൂലിവേല ചെയ്തു ജീവിക്കാന്‍ ഇവിടത്തുകാര്‍ക്ക് കഴിയുന്നില്ല. വിദ്യാര്‍ഥികളുടെ പഠനം പാതിവഴിയില്‍ ഉപേക്ഷികേണ്ട അവസ്ഥയാണ്. രോഗികളെ ആശുപത്രിയില്‍ എത്തിക്കാന്‍ വന്‍തുക മുടക്കി ജീപ്പുകളെ ആശ്രയിക്കണം.
വൈദ്യുതിയോ റോഡോ മറ്റ് അടിസ്ഥാനസൗകര്യങ്ങളോ ഇല്ലാത്തതിനാല്‍ ഇവിടെ വിവാഹം പോലും നടക്കുന്നില്ല. 200 കുടുംബങ്ങളുള്ള ചെട്ട്യാലത്തൂരില്‍ പകുതിയോളം പണിയ, കാട്ടുനായ്ക്ക, മുള്ളക്കുറുമ വിഭാഗത്തില്‍പ്പെട്ടവരും ശേഷിക്കുന്നവര്‍ ചെട്ടി സമൂഹത്തില്‍പ്പെട്ട ദരിദ്ര കര്‍ഷകരുമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  2 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  2 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  2 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  3 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  4 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  4 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  4 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  5 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  5 hours ago