HOME
DETAILS

എസ്.എസ്.എല്‍.സി ചോദ്യപേപ്പര്‍ ചോര്‍ച്ച അധ്യാപകന് സസ്‌പെന്‍ഷന്‍

  
backup
March 27 2017 | 22:03 PM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%bf-%e0%b4%9a%e0%b5%8b%e0%b4%a6%e0%b5%8d%e0%b4%af%e0%b4%aa%e0%b5%87%e0%b4%aa%e0%b5%8d

തിരുവനന്തപുരം: എസ്.എസ്.എല്‍.സി ചോദ്യപേപ്പര്‍ വിവാദത്തില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍. ചോദ്യപേപ്പര്‍ തയാറാക്കിയ കണ്ണൂര്‍ ചെറുകുന്ന് വെല്‍ഫയര്‍ സ്‌കൂള്‍ അധ്യാപകന്‍ സുജിത്കുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
സുജിത്തിനെയും ക്വസ്റ്റ്യന്‍ ബോര്‍ഡ് തലവന്‍ കെ.ജി വാസുവിനെയും പരീക്ഷയും മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട എല്ലാ ജോലികളില്‍ നിന്നും വിലക്കി പരീക്ഷാ കണ്‍ട്രോളര്‍ ഉത്തരവിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സുജിത്തിനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറങ്ങിയത്.
പൊതു വിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസിന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് നടപടി. അരീക്കോട്ടെ സ്വകാര്യസ്ഥാപനത്തിന് വേണ്ടി സുജിത്കുമാറിന്റെ സുഹൃത്ത് തയാറാക്കിയ ചോദ്യങ്ങള്‍ പൊതുപരീക്ഷക്കുള്ള ചോദ്യപേപ്പറില്‍ എടുത്തുചേര്‍ക്കുകയായിരുന്നുവെന്നാണ് ഉഷ ടൈറ്റസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്.
വ്യാഴാഴ്ച വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കും. ഇരുവര്‍ക്കുമെതിരേ ക്രിമിനല്‍ കേസെടുക്കാന്‍ സാധ്യതയുണ്ട്. അതേ സമയം, ഒരു പത്രത്തിന്റെ പരീക്ഷാസഹായിയിലും സമാന ചോദ്യങ്ങള്‍ വന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഏതെങ്കിലും ലോബി ഇതിന് പിന്നില്‍ ആസൂത്രിതമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന കാര്യവും വിശദമായി അന്വേഷിക്കും.
എസ്.സി.ഇ.ആര്‍.ടിയില്‍ ചോദ്യം തയാറാക്കുന്ന അധ്യാപകരുമായി സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ബന്ധമുണ്ടെന്ന വിവരം വിദ്യാഭ്യാസവകുപ്പിന് ലഭിച്ചിട്ടുണ്ട്. കണക്ക് ചോദ്യപേപ്പര്‍ തയാറാക്കിയ അധ്യാപകനും അയാളുടെ സുഹൃത്തായ മറ്റൊരു അധ്യാപകനും അരീക്കോട്ടെ മെറിറ്റ് എന്ന സ്ഥാപനത്തിന് പുറമെ ആറ്റിങ്ങലിലെയും കിളിമാനൂരിലെയും ചോദ്യപേപ്പറുകള്‍ തയാറാക്കുന്ന സ്വകാര്യ സ്ഥാപനങ്ങളുമായും ബന്ധമുണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. അധ്യാപകന്റെ സുഹൃത്ത് വര്‍ഷങ്ങളായി ചട്ടം ലംഘിച്ച് വിവിധ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കണക്ക് പരീക്ഷാ ചോദ്യങ്ങള്‍ തയാറാക്കി നല്‍കുന്നുണ്ട്. ഇയാളില്‍ നിന്നും ലഭിച്ച ചോദ്യപേപ്പറാണ് എസ്.എസ്.എല്‍.സി ചോദ്യം തയാറാക്കാനുള്ള പാനലിലുണ്ടായിരുന്ന കണ്ണൂര്‍ സ്വദേശി പരീക്ഷക്കായി നല്‍കിയതെന്നാണ് പ്രാഥമിക കണ്ടെത്തല്‍.
അതിനിടെ 30ന് നടക്കേണ്ട കണക്ക് പരീക്ഷയുടെ ചോദ്യപേപ്പറുകളുടെ അച്ചടി പൂര്‍ത്തിയായി.
29നുള്ളില്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ വിതരണം ചെയ്യാനാണ് വിദ്യാഭ്യാസവകുപ്പിന്റെ ശ്രമം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നസ്റല്ലയ്ക്ക് ശേഷം പിൻ​ഗാമിയായി പരി​ഗണിക്കപ്പെട്ട ഹാഷിം സെയ്ഫുദ്ദീൻ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-23-10-2024

PSC/UPSC
  •  2 months ago
No Image

നവീൻബാബുവിനെതിരായ പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളിൽ?പിന്നിൽ ഉന്നതതല ഗൂഢാലോചന, വ്യാജപരാതി മരണശേഷം

Kerala
  •  2 months ago
No Image

ആലത്തൂരിൽ പെട്രോൾ കുപ്പിക്ക് കൊളുത്തി വീട്ടിലേക്കെറിഞ്ഞു; യുവാവ് കസ്റ്റഡിയിൽ

Kerala
  •  2 months ago
No Image

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 months ago
No Image

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ ഒരു പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

Kerala
  •  2 months ago
No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  2 months ago
No Image

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

National
  •  2 months ago
No Image

ലീഗ് എസ്‌ഡിപിഐയെ പോലെയെന്ന് എംവി ഗോവിന്ദൻ; പാലക്കാട് സരിൻ ഒന്നാമതെത്തും

Kerala
  •  2 months ago