HOME
DETAILS

സരിതയുമായി വഴിവിട്ട ബന്ധമില്ലെന്ന് ജോസ് കെ മാണി

  
backup
July 01 2016 | 05:07 AM

%e0%b4%b8%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%af%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%ac%e0%b4%a8%e0%b5%8d

കൊച്ചി: താന്‍ സരിതയെ ലൈംഗികമായി ദുരുപയോഗിച്ചെന്നും അവരുടെ സ്ത്രീത്വത്തെ അപമാനിച്ചെന്നുമുള്ള മുന്‍ ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെ മൊഴി വസ്തുതാവിരുദ്ധവും കളവുമാണെന്ന് ജോസ് കെ. മാണി എം.പി സോളാര്‍ കമ്മിഷനില്‍ മൊഴി നല്‍കി. സരിത ജയിലില്‍ വച്ചെഴുതിയ കത്തില്‍ തന്റെ പേര് ഉണ്ടായിരുന്നുവെന്ന ജോര്‍ജിന്റെ മൊഴിയും ജോസ് കെ. മാണി നിഷേധിച്ചു. അതേസമയം ജോസ് കെ. മാണി സരിതയുമായി 2012 ജനുവരി 25 മുതല്‍ 2013 ഫെബ്രുവരി രണ്ടു വരെ ആറുതവണ ഫോണില്‍ ബന്ധപ്പെട്ടതായി കമ്മിഷന്‍ അഭിഭാഷകന്‍ വെളിപ്പെടുത്തി.

സരിത ജയിലില്‍ വച്ചെഴുതിയ കത്തിന്റെ ഉള്ളടക്കത്തെപ്പറ്റിയോ അതില്‍ തന്റെ പേര് പരാമര്‍ശിക്കുന്നതായോ തനിക്കറിയില്ല. എന്നാല്‍ തിരുവനന്തപുരത്ത് പത്രസമ്മേളനത്തിനിടയില്‍ സരിത ഉയര്‍ത്തിക്കാട്ടിയ കത്തില്‍ തന്റെ പേര് ഉണ്ടായിരുന്നതായി പലരും പറഞ്ഞ് താന്‍ കേട്ടിട്ടുണ്ട്. തനിക്കെതിരേ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച പി.സി ജോര്‍ജിനെതിരേ പാര്‍ട്ടി തലത്തില്‍തന്നെ നടപടിയെടുത്തിരുന്നു. പാര്‍ട്ടി വിരുദ്ധമായ പ്രവര്‍ത്തനങ്ങളും പി.സി ജോര്‍ജ് നടത്തിയിരുന്നു. അതിനുശേഷമാണ് തനിക്കെതിരേ മേല്‍പ്പറഞ്ഞ ആരോപണങ്ങള്‍ അദ്ദേഹം ഉന്നയിച്ചതെന്നും ജോസ് കെ. മാണി കമ്മിഷനില്‍ മൊഴി നല്‍കി. സരിതയുടെ കത്തിന്റെ നിജസ്ഥിതിയെപ്പറ്റി അറിയാത്തതിനാല്‍ അവര്‍ക്കെതിരേ നിയമനടപടികളുമായി പോയിട്ടില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്റെ ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി. പി.സി ജോര്‍ജ് അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ തന്നെപോലുള്ള പൊതുപ്രവര്‍ത്തകനെതിരേ ഉയര്‍ത്തിക്കാണിക്കുന്നത് ഗുരുതരമായി കാണുന്നുവെന്നും സര്‍ക്കാര്‍ അഭിഭാഷകന്റെ ചോദ്യത്തിന് മറുപടിയായി ജോസ് കെ. മാണി പറഞ്ഞു. ഇത്തരം സത്യവിരുദ്ധമായ പ്രസ്താവനകള്‍ നടത്തിയതിനു പിന്നില്‍ ഗൂഢാലോചനയില്‍ ഏര്‍പ്പെട്ട ആളുകളെ കണ്ടെത്തുന്നതിനായി അന്നത്തെ ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. ടീം സോളാറിനെ എം.എന്‍.ആര്‍.ഇ, അനെര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിന് വേണ്ടി സരിത തന്നെ ഉപയോഗപ്പെടുത്തിയെന്ന പി.സി ജോര്‍ജിന്റെ മൊഴി ശരിയല്ല. അദ്ദേഹം കത്ത് വായിച്ചിരുന്നോയെന്നും തന്റെ പേര് കത്തില്‍ ഉണ്ടായിരുന്നുവോയെന്നും തനിക്കറിയില്ല. സരിത ഡല്‍ഹിയില്‍ എത്തുമ്പോള്‍ തന്റെ കൂടെയാണ് താമസിക്കാറുള്ളതെന്ന ജോര്‍ജിന്റെ മൊഴിയും കള്ളമാണ്.
ടീം സോളാര്‍ കമ്പനിയെപ്പറ്റി താന്‍ കേട്ടിട്ടില്ല. ആ കമ്പനിയുടെ ഡയറക്ടര്‍ ബിജു രാധാകൃഷ്ണനെക്കുറിച്ച് അറിയില്ല. ബിജുവിനെ കാണുകയോ ഫോണില്‍ സംസാരിക്കുകയോ ചെയ്തിട്ടില്ല. ലക്ഷ്മിനായരെന്ന പേരില്‍ ഒരു സ്ത്രീ ആവരുടെ സോളാര്‍ ബിസിനസുമായി ബന്ധപ്പെട്ട് ഒരു സ്ഥാപനം തന്റെ നിയോജകമണ്ഡലത്തിന്റെ പരിധിയില്‍പ്പെടുന്ന കടുത്തുരുത്തി ഭാഗത്ത് സ്ഥാപിക്കാനുംഅതിന്റെ ഉദ്ഘാടനകര്‍മം താന്‍ നിര്‍വഹിക്കണമെന്നും ആവശ്യപ്പെട്ട് തന്റെ കോട്ടയം ഓഫിസില്‍ വന്നിരുന്നു. എന്നാല്‍ താന്‍ അസൗകര്യം അറിയിച്ചു. അതിനുശേഷം താന്‍ അവരെ കാണാന്‍ ഇടയായിട്ടില്ല. അവര്‍ തന്നോട് ഒരാവശ്യവും ഫോണിലൂടെയോ മറ്റോ ഉന്നയിച്ചിട്ടില്ല. താന്‍ അവരെ ഫോണ്‍ ചെയ്യുകയോ എസ്.എം.എസ് അയക്കുകയോ ചെയ്തിട്ടില്ല. സരിതയുമായി ഔദ്യോഗികമോ അല്ലാതെയോ തനിക്ക് യാതൊരു ബന്ധവുമില്ലെന്നുംജോസ് കെ. മാണി എം.പി സോളാര്‍ കമ്മിഷനില്‍ മൊഴി നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago