നവരത്‌ന പദ്ധതികളുമായി അത്താണി പി.എസ്.സി ബാങ്ക്
വടക്കാഞ്ചേരി : അത്താണി പി.എസ്.സി ബാങ്ക് ആരംഭിച്ച ഒന്‍പത് നവീനപദ്ധതികളും സര്‍വിസില്‍ നിന്നും വിരമിക്കുന്ന ബാങ്ക് ജീവനക്കാരന്‍ പി. മോഹന്‍ദാസിനു നല്‍കിയ യാത്രയയപ്പ് സമ്മേളനവുംമന്ത്രി എ.സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു.
ബാങ്ക് എ.ടി.എം കൗണ്ടര്‍, സുഖായുസ് പെന്‍ഷന്‍ ' മൊബൈല്‍ പാസ് ബുക്ക്, പണവിനിമയത്തിന്റെ സുതാര്യതയുമായി ആര്‍.ടി.ജി.എസ് എന്‍.ഇ.എ ഫ്.ടി, കോ പെ കാര്‍ഡ്, മെസേജ് അലര്‍ട്ട്, ഐ.വി.ആര്‍.എസ് , മൊബൈല്‍ ബാങ്കിങ്, ഗ്രീന്‍ മൈത്രി ഹോം ഡെലിവറി, എന്നീ പദ്ധതികളാണ് ബാങ്കില്‍ പുതുതായി ആരംഭിച്ചത്.
33 വര്‍ഷം ബാങ്കില്‍ സേവനമനുഷ്ഠിച്ച് പി. മോഹന്‍ദാസിന് ഊഷ്മളമായ യാത്രയയപ്പുംനല്‍കി. ബാങ്കിന്റേയും ജീവനക്കാരുടെയും നേതൃത്വത്തില്‍ ഉപഹാരങ്ങളും നല്‍കി.
പ്രസിഡന്റ് എം.ആര്‍ ഷാജന്‍ അധ്യക്ഷനായി. സുഖായുസ് പെന്‍ഷന്‍ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരീ തോമസ് നിര്‍വഹിച്ചു.70 വയസ് പൂര്‍ത്തയാക്കിയവരും 20 വര്‍ഷമായി ബാങ്കില്‍ മെമ്പര്‍മാരായി തുടരുന്നവര്‍ക്കു മാണ് പെന്‍ഷന്‍ അനുവദിച്ചത്, ബാങ്ക് സെക്രട്ടറി ടി. ആര്‍ രാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
നഗരസഭ അധ്യക്ഷ ശിവ പ്രിയ സന്തോഷ്, വൈസ് ചെയര്‍മാന്‍ എം.ആര്‍ അനൂപ് കിഷോര്‍ ,പി. മോഹന്‍ദാസ് സംസാരിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് എന്‍.എ ജോണ്‍ സ്വാഗതവും ബാങ്ക് ഡയരക്ടര്‍ കെ.വി ജോസ് നന്ദിയും പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."