വീട്ടമ്മയെ മര്‍ദിച്ചവശയാക്കി രണ്ടര പവന്റെ മാല കവര്‍ന്ന പ്രതി പിടിയില്‍
തൊടുപുഴ: വിധവയായ വീട്ടമ്മയെ മര്‍ദിച്ചവശയാക്കി രണ്ടര പവന്റെ മാല കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍. മുള്ളരിങ്ങാട് വെള്ളക്കയം പുല്ലോപ്പള്ളില്‍ സെബിന്‍ (30)നെയാണ് കാളിയാര്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.പ്രതിയുടെ സമീപവാസിയായ ശാന്തമ്മയുടെ മാലയാണ് സെബിന്‍ കവര്‍ന്നത്. രണ്ട് ദിവസം മുന്‍പാണ് സംഭവം. രണ്ട് പെണ്‍മക്കളെ വിവാഹം കഴിച്ചയച്ചതിനുശേഷം ഒറ്റയ്ക്ക് താമസിക്കാന്‍ ഭയമായതിനാല്‍ രാത്രികാലങ്ങളില്‍ സെബിന്റെ വിട്ടിലെത്തിയാണ് ശാന്തമ്മ കിടന്നിരുന്നത്. രാത്രിയില്‍ സെബിന്റെ വീട്ടിലേയ്ക്ക് വരുന്നതിനിടെയാണ് ശാന്തമ്മയുടെ നേരെ മൂഖംമൂടി ആക്രമണമുണ്ടായത്. മുഖത്തേയ്ക്ക് തോര്‍ത്തിട്ട് മൂടി ശ്വാസം മുട്ടിച്ച് നിലത്തേയ്ക്ക് തള്ളിയിട്ടതിനുശേഷം മുഖംമൂടി ധരിച്ചിരുന്ന സെബിന്‍ രണ്ടര പവന്റെ മാല കവര്‍ന്നതിനുശേഷം ഓടി രക്ഷപെട്ടു. പിടിവലിക്കിടയില്‍ വീട്ടമ്മയ്ക്ക് സാരമായി പരിക്കേററ്റിരുന്നു.
കാളിയാര്‍ എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. വീട്ടമ്മ നല്‍കിയ അടയാളമുള്ളവരെ പൊലിസ് നിരീക്ഷിച്ചിരുന്നു. സെബിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് പൊലിസ് സ്‌റ്റേഷനിലേയ്ക്ക് വിളിച്ചുവരുത്തി നടത്തിയ ചോദ്യംചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.പ്രതിയുടെ പറമ്പില്‍ നിന്നും കല്ലിനടിയില്‍ ഒളിപ്പിച്ച നിലയില്‍ മാലയും കണ്ടെത്തി. പ്രതിയുടെ ശരീരത്തിലുടനീളം മുറിവുകളുള്ളതായും പൊലിസ് പറഞ്ഞു. കാളിയാര്‍ സിഐ അഗസ്റ്റിന്‍ മാത്യു,പ്രിന്‍സിപ്പല്‍ എസ്‌ഐ ടിപി സഞ്ജയ്, അഡീഷണല്‍ എസ്‌ഐമാരായ സോമന്‍പിള്ള, അഗസ്റ്റിന്‍ തോമസ്,എഎസ്‌ഐ അലി,സിപിഒ അനിഷ്,സുനില്‍,വിജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."