HOME
DETAILS

നീണ്ട കാത്തിരുപ്പിന് ശേഷം രാജാക്കാട് ഗവ.ഐറ്റി.ഐക്ക് സ്വന്തം മന്ദിരം: വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുക സര്‍ക്കാരിന്റെ പ്രധാനലക്ഷ്യം: മന്ത്രി എം എം മണി

  
backup
May 29 2018 | 05:05 AM

%e0%b4%a8%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f-%e0%b4%95%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b6%e0%b5%87%e0%b4%b7

 

 

രാജാക്കാട്: നീണ്ട കാത്തിരുപ്പിന് ശേഷം രാജാക്കാട് ഗവ. ഐ.റ്റി.ഐ ക്ക് സ്വന്തം കെട്ടിടം എന്ന സ്വപ്നം സാക്ഷാല്‍ക്കാരത്തിലെത്തി. രാജാക്കാട് കൊച്ചുമുല്ലക്കാനത്ത് സ്ഥാപിച്ചിട്ടുള്ള പുതിയ ഐ റ്റി ഐ മന്ദിരത്തിന്റെ ഉദ്ഘാടനം മന്ത്രി എം എം മണി നിര്‍വ്വഹിച്ചു. ഐ റ്റി ഐ ഉള്‍പ്പെടെയുള്ള പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മികവുറ്റതാക്കുകയാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.പൊതുവിദ്യാഭ്യാസ യജ്ഞത്തിലൂടെ ഹൈടെക് വിദ്യാഭ്യാസം നല്‍കുക, മികച്ച ജീവിതം സാഹചര്യം ഒരുക്കാന്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസവും മികച്ച അന്തരീക്ഷവും സ്‌കൂളുകളില്‍ ഉറപ്പുവരുത്തുക തുടങ്ങി കാര്യങ്ങളില്‍ സര്‍ക്കാര്‍ ശ്രദ്ധചെലുത്തും. 2008 ല്‍ പ്രവര്‍ത്തനമാരംഭിച്ച ഐ റ്റി ഐ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, രാജാക്കാട് സര്‍വ്വീസ് സഹകരണ ബാങ്കിനു സമീപത്തെ താല്‍ക്കാലിക കെട്ടിടം എന്നിവടങ്ങളിലായാണ് ഇതുവരെ പ്രവര്‍ത്തിച്ചു വന്നിരുന്നത്. ഹൈറേഞ്ചിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ മാറ്റങ്ങള്‍ക്ക് വഴിതുറന്നാണ് അധ്യാധുനിക സൗകര്യങ്ങളോടുകൂടി സര്‍ക്കാര്‍ ഐ റ്റി ഐ പുതിയ മന്ദിരത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുക.
രാജാക്കാട് ഗ്രാമപഞ്ചായത്ത് 16 ലക്ഷം രൂപ മുതല്‍ മുടക്കി വാങ്ങിയ സ്ഥലത്ത് വ്യവസായിക പരിശീലന വകുപ്പ് അനുവദിച്ച 4 കോടി 20 ലക്ഷം രൂപ മുതല്‍ മുടക്കി പൊതുമരാമത്ത് വകുപ്പിന്റെ സഹകരണത്തോടെയാണ് കെട്ടിടമന്ദിരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. നിലവില്‍ പുതിയ കെട്ടിടത്തില്‍ ക്ലാസുകള്‍ ആരംഭിക്കുന്നതോടെ കൂടുതല്‍ വിദ്യാര്‍ഥികള്‍ രാജാക്കാട് സര്‍ക്കാര്‍ ഐ റ്റി ഐ യില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ പഠിക്കാന്‍ എത്തും.ഐ റ്റി ഐ യുടെ പുതിയ മന്ദിരത്തിന്റെ അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിന്റെ ഉദ്ഘാടനം നെടുംകണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമന്ദിരം ശശികുമാര്‍ നിര്‍വ്വഹിച്ചു.വര്‍ക്ക്‌ഷോപ്പ് ബില്‍ഡിംഗിന്റെ ഉദ്ഘാടനം രാജാക്കാട് ഗ്രാമപഞ്ചായ്ത്ത് പ്രസിഡന്റ് എം എസ് സതി നിര്‍വ്വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് പുതിയ മന്ദിരം നിര്‍മ്മിക്കാന്‍ സ്ഥലം വിട്ടു നല്‍കിയവരെ ചടങ്ങില്‍ ആദരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിൽ ഒക്ടോബർ 16 വരെ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിന് സാധ്യത

qatar
  •  2 months ago
No Image

പാകിസ്ഥാൻ അമ്പേ പരാജയം; ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു

Cricket
  •  2 months ago
No Image

വയനാട് ദുരന്തത്തില്‍ കേരളത്തിനോട് ഒരവഗണനയും കാണിച്ചിട്ടില്ല, ആവശ്യമായ സഹായം ഉറപ്പാക്കും; നിര്‍മല സീതാരാമന്‍

National
  •  2 months ago
No Image

കാനഡയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ; ഹൈക്കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു

National
  •  2 months ago
No Image

അടിക്ക് തിരിച്ചടിയുമായി ഇന്ത്യ; കാനഡയുടെ ആറ് നയതന്ത്ര ഉദ്യോ​ഗസ്ഥരെ പുറത്താക്കി

National
  •  2 months ago
No Image

യു.എ.ഇ; അൽ വാസ്മി മഴക്കാല സീസൺ ഡിസംബർ 6 വരെ തുടരും

uae
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണം; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ആപ് ഒളിംപിക്‌സ് പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ; ജേതാക്കൾക്ക് 550,000 ദിർഹമിന്റെ സമ്മാനങ്ങളും 6 മാസത്തെ പരിശീലനവും

uae
  •  2 months ago
No Image

അബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago