HOME
DETAILS
MAL
എസ്.കെ.എസ്.എസ്.എഫ് 'യുവാരവം' 31നു തുടങ്ങും
backup
March 28 2017 | 00:03 AM
കാസര്‍കോട്: ഏപ്രില്‍ 14 മുതല്‍ 16 വരേ തളങ്കരയില്‍ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് മദീന പാഷന് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'യുവാരവം' 31നു തുടങ്ങും. ഏപ്രില്‍ രണ്ടിനു സമാപിക്കും. 'യുവാരവം' 31ന് മഞ്ചേശ്വരം മിയാപ്പദവില് നിന്നാരംഭിക്കും. ഹൊസങ്കടി, ആരിക്കാടി ജംഗ്ഷന്, പള്ളങ്കോട്, മുള്ളേരിയ, നാരംപാടി, ബദിയഡുക്ക ടൗണ്‍, സീതാംഗോളി, മൊഗ്രാല്‍ പുത്തൂര്‍, ഉളിയത്തടുക്ക, ആലംപാടി, ബോവിക്കാനം, കളനാട്, നോര്‍ത്താ ചിത്താരി, കല്ലൂരാവി, നീലേശ്വരം, കാക്കടവ്, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം പടന്നയില്‍ സമാപിക്കും.
സംസ്ഥാന, ജില്ലാ ഭാരവാഹികള്‍, സെക്രട്ടറിയറ്റംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലാണു 'യുവാരവം' നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."