ദുരഭിമാനക്കൊലയില്‍ വ്യാപക പ്രതിഷേധം
മുക്കം: കോട്ടയം തെന്മലയില്‍ ദുരഭിമാനക്കൊലക്ക് വിധേയനായ കെവിന്‍ എന്ന യുവാവിന്റെ കൊലപാതകത്തില്‍ വ്യാപക പ്രതിഷേധം. മുക്കത്ത് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പരിപാടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം.ടി അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് എന്‍. അപ്പുക്കുട്ടന്‍ മാസ്റ്റര്‍ അധ്യക്ഷനായി. ജോസ് വള്ളിക്കുന്നേല്‍, കെ.എസ്.യു ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് ദിഷാല്‍, നിഷാബ് മുല്ലോളി, സാവിച്ചന്‍ പള്ളിക്കുന്നേല്‍, ജയരാജന്‍ പൊറ്റശ്ശേരി, മുക്കം നഗരസഭ കൗണ്‍സിലര്‍ ടി.ടി സുലൈമാന്‍, ജുനൈദ് പാണ്ടികശാല, ജംഷീദ് ഒളകര എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് പി.ടി ബാലകൃഷ്ണന്‍, പ്രഭാകരന്‍ മുക്കം, കണ്ണന്‍ മണാശ്ശേരി, വിഷ്ണു കയ്യുണമ്മല്‍, ബഷീര്‍ തെച്ചാട്, ഒ.കെ ബൈജു, അറുമുഖന്‍, റാഫി, കുര്യന്‍, പി.കെ ശിവദാസന്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
മുക്കം: കെവിന്റെ മരണത്തില്‍ നീതിയുക്തമായ അന്വേഷണം പോലും നടത്താന്‍ തയാറാകാതിരുന്ന പൊലിസ് നടപടി ഭരണകൂടത്തിന്റെ ഒത്താശയോടു കൂടിയാണെന്നും പിടിക്കപ്പെട്ട പ്രതികളില്‍ ഭുരിഭാഗം പേരും ഡി.വൈ.എഫ്.ഐ നേതാക്കളും പ്രവര്‍ത്തകരും ആണെന്നുള്ളത് ഇതിന് ബലമേകുന്ന തെളിവാണെന്നും കാരശ്ശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആരോപിച്ചു. മാധ്യമശ്രദ്ധ ഇല്ലെങ്കില്‍ ഇത്തരക്കാര്‍ക്ക് എന്തും ചെയ്യാമെന്നുള്ള അവസ്ഥയാണ് കേരളത്തിലുള്ളതെന്നും പ്രതിക്ഷേധക്കാര്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് ജനറല്‍ സെക്രട്ടറി വി.എം ജംനാസ് ഉദ്ഘാടനം ചെയ്തു. സത്യന്‍ മുണ്ടയില്‍ അധ്യക്ഷനായി. കെ.ജെ ജോസഫ്, വി.എന്‍ഷുഹൈബ്, റഫീഫ് കണിയാത്ത്, കൃഷ്ണദാസ്, എം.പി ഫൈസല്‍, മുഹമ്മദ് ദിശാല്‍, പ്രേമദാസന്‍, കെ.വി സിദ്ദീഖ്, എ.പി ഷുക്കൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."