'മലപ്പുറം ജില്ലയോട് അവഗണന' എം.എസ്.എഫ് ഡി.ഡി.ഇ ഓഫിസ് ഉപരോധിച്ചു
മലപ്പുറം: ജില്ലയുടെ വിദ്യാഭ്യാസ മേഖലയോടു സര്‍ക്കാര്‍ അവഗണന കാണിക്കുന്നെന്നാരോപിച്ച് എം.എസ്.എഫ് ജില്ലാ കമ്മിറ്റി ഡി.ഡി.ഇ ഓഫിസ് ഉപരോധിച്ചു. ഡി.ഡി.ഇ, എ.എ, ഡി.ഇ.ഒ തുടങ്ങിയ പ്രധാന കസേരകള്‍ ഒഴിഞ്ഞുകിടന്നിട്ടും തസ്തികയില്‍ ആളെ നിയമിക്കാത്തതിലും കാല്‍ ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്കു പ്ലസ്‌വണ്‍ പ്രവേശനത്തിന് അവസരമൊരുക്കാത്തതിലും പ്രതിഷേധിച്ചായിരുന്നു മണിക്കൂറുകള്‍ നീണ്ട ഉപരോധം.
ഡി.ഡി.ഇ ഓഫിസിന്റെ രണ്ടു ഗേറ്റുകളും അടച്ചായിരുന്നു രാവിലെ 8.30 മുതല്‍ പിക്കറ്റിങ് നടന്നത്. പതിനൊന്നോടെ ഭാരവാഹികളെ പൊലിസ് കസ്റ്റഡിയിലെടുത്തു നീക്കി. തുടര്‍ന്നാണ് ജീവനക്കാര്‍ക്ക് ഓഫിസില്‍ പ്രവേശിക്കാനായത്. അറസ്റ്റ് ചെയ്ത ഭാരവാഹികളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു നഗരത്തില്‍ പ്രകടനവും നടന്നു.
അറസ്റ്റിലായവരെ പി. ഉബൈദുല്ല എം.എല്‍.എ സന്ദര്‍ശിച്ചു. പിക്കറ്റിങ് പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.പി ഹാരിസ് അധ്യക്ഷനായി. എന്‍.എ കരീം, യൂസുഫ് വല്ലാഞ്ചിറ, ശരീഫ് വടക്കയില്‍, കെ.എം ഫവാസ്, വി.പി അഹമ്മദ് സഹീര്‍, നിഷാജ് എടപ്പറ്റ, സാദിഖ് കൂളമഠത്തില്‍, സലാം മണലായ, റിയാസ് പുല്‍പറ്റ, ടി. നിയാസ്, അസ്ഹര്‍ പെരുമുക്ക്, ഇ.വി ഷാനവാസ്, അഫ്‌സല്‍ എടക്കര, വി. ഷബീബ്, സുഹൈര്‍ കേരള, ബാസിത്ത് വളരാട്, ടി.ടി യാസീന്‍, സജീര്‍ കളപ്പാടന്‍, മുജീബ് കോടൂര്‍, പി.എ ജവാദ്, ടി. ഫസല്‍ റഹ്മാന്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."