രാമന്തളി മാലിന്യ പ്രശ്‌നം ശുദ്ധജലം ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ കടമ: പി രാമകൃഷ്ണന്‍
പയ്യന്നൂര്‍: കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ മലീനീകരണത്തിനെതിരെ വിവിധ പരിപാടികള്‍ നടത്തുമ്പോള്‍ രാമന്തളിയില്‍ അത് ബാധകമല്ലെന്ന ചിലരുടെ പിടിവാശി നീതികരിക്കുവാന്‍ കഴിയില്ലെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി രാമകൃഷ്ണന്‍. രാമന്തളിയില്‍ നാവിക അക്കാദമി മാലിന്യ പ്ലാന്റിനെതിരേ അനിശ്ചിതകാല സമരം നടത്തുന്ന ജന ആരോഗ്യ സംരക്ഷണ സമിതിയുടെ സമരപന്തലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടു മുഴുവന്‍ കുളങ്ങളും തോടുകളും വൃത്തിയാക്കി വെള്ളം സംരക്ഷിക്കുവാന്‍ പദ്ധതികള്‍ നടത്തുമ്പോള്‍ രാമന്തളി ജനതയുടെ കുടിവെള്ളം ഉറപ്പുവരുത്തേണ്ട ബാധ്യത സര്‍ക്കാരുകള്‍ക്കുണ്ട്. സ്വച്ഛ് ഭാരതും തെളിമയും പ്രഖ്യാപനത്തില്‍ ഒതുങ്ങിയാല്‍ പോരെന്നും ഗംഗ നദി ശുദ്ധികരിക്കാന്‍ ഇറങ്ങുന്നവര്‍ രാമന്തളിയിലെ കിണറുകള്‍ കാണാതെ പോകുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ആര്‍ കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായി. കെ.പി രാജേന്ദ്രന്‍, ഇ.സി ഭാസ്‌കരന്‍ സംസാരിച്ചു. അനിശ്ചിതകാല സമരം 29ാം ദിവസത്തിലേക്ക് കടന്നു. സമരപന്തലില്‍ പി.കെ നാരായണന്‍ നടത്തുന്ന നിരാഹാരം ആറാം ദിവസമായി. സമരത്തിന് ഐക്യദാര്‍ഢ്യവുമായി വ്യാപാരി വ്യവസായ സമിതി രാമന്തളി കുന്നരു യൂണിറ്റ് പ്രവര്‍ത്തകര്‍ പന്തലിലെത്തി. കുപ്പത്തി കുഞ്ഞിരാമന്‍, പി വിജയന്‍, വി കൃഷ്ണന്‍, പങ്കജാക്ഷന്‍, നളിനാക്ഷന്‍ സംസാരിച്ചു.
കേരള സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്‌സ് അസോ. സമരത്തിന് ഐക്യദാര്‍ഢ്യവുമായി എത്തി. ജില്ലാ പ്രസിഡന്റ് കെ രാമകൃഷ്ണന്‍, ടി.വി ഗംഗാധരന്‍, കെ.വി ഭാസ്‌കരന്‍, എ.വി തമ്പാന്‍, ടി കുഞ്ഞകൃഷ്ണന്‍, സി.വി രാജഗോപാലന്‍ സംസാരിച്ചു. വനിതാ കൂട്ടായ്മ ഉപവാസം അനുഷ്ഠിച്ചു. കെ.പി കുഞ്ഞി പാര്‍വതി, കെ.പി ശകുന്തള, സരസ്വതി എന്നിവര്‍ നേതൃത്വം നല്‍കി. ഇന്നു വൈകുന്നേരം മൂന്നിന് കണ്ണൂരില്‍ നിന്നുള്ള പരിസ്ഥിതി പൗരാവകാശ പ്രവര്‍ത്തകര്‍ സമരത്തിന് ഐക്യദാര്‍ഢ്യവുമായി എത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."