രാഷ്ട്രപതിയാക്കാന്‍ അനുയോജ്യന്‍ മോഹന്‍ ഭഗവതെന്ന് ശിവസേന
മുംബൈ: രാഷ്ട്രപതിയാവാന്‍ ഏറ്റവും അനുയോജ്യന്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതാണെന്ന് ശിവസേന. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ബിജെപി- ശിവസേന കൂട്ടുകെട്ടില്‍ അസ്വാരസ്യങ്ങള്‍ പുകയുന്നതിനിടെയാണ് പുതിയ നിര്‍ദ്ദേശവുമായി പാര്‍ട്ടി മുന്നോട്ട് വന്നിരിക്കുന്നത്. ശിവസേന എം.പിയും പാര്‍ട്ടി വക്താവുമായ സഞ്ജയ് റാവുത്തിന്റേതാണ് നിര്‍ദ്ദേശം.
'മോഹന്‍ ഭഗവതിന്റെ പേരും പരിഗണിക്കുന്നതായി കേട്ടു. അതാണ് ശരിയെന്ന് ഞാന്‍ കരുതുന്നു. ബിജെപി നിര്‍ബന്ധമായും ഭഗവതിന്റെ പേര് പരിഗണിക്കണം'- സഞ്ജയി പറഞ്ഞു. എന്നാല്‍ രാഷട്രപതി തെരഞ്ഞെടുപ്പില്‍ ശിവസേന ആരെയാണ് പിന്തുണക്കേണ്ടതെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെ ആയിരിക്കും തീരുമാനിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭഗവതിന് പാര്‍ട്ടി പിന്തുണ വേണമെങ്കില്‍ മുംബൈയില്‍ വന്ന് തങ്ങളുടെ അധ്യക്ഷനുമായി സംസാരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സഖ്യകക്ഷി നേതാക്കളെ ഡല്‍ഹിയിലേക്കു വിളിപ്പിച്ചിട്ടുണ്ട്.
എന്നാല്‍ ക്ഷണിച്ചത് നിങ്ങള്‍ കണ്ടിരുന്നോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സഞ്ജയ് മറുപടി പറഞ്ഞത്. പിന്തുണ വേണമെന്നുള്ളവര്‍ മുംബൈയില്‍ നേരിട്ടു വന്ന് ക്ഷണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ രണ്ടു രാഷ്ട്രപതി തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെയാണ് ശിവസേന പിന്തുണച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."