ആസ്‌ത്രേലിയന്‍ താരങ്ങള്‍ ഇനി സുഹൃത്തുക്കളല്ല: കോഹ്‌ലി
ധര്‍മശാല: ആസ്‌ത്രേലിയന്‍ താരങ്ങള്‍ ഇനിയൊരിക്കലും തന്റെ സുഹൃത്തുകളല്ലെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലി.ആസ്‌ത്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കൊഹ്‌ലി ഇക്കാര്യം തുറന്നടിച്ചത്.
ആസ്‌ത്രേലിയന്‍ ക്യാപ്റ്റനേയും സഹകളിക്കാരെയും ടെസ്റ്റിനു ശേഷവും സുഹൃത്തുക്കളായി കാണുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ടെസ്റ്റിന് മുന്‍പ് അത്തരമൊരു അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ഇനിയൊരിക്കലും എന്നില്‍ നിന്നും അത്തരം വാക്കുകള്‍ നിങ്ങള്‍ കേള്‍ക്കില്ല - കോഹ് ലി പറഞ്ഞു.
ആസ്‌ത്രേലിയന്‍ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ഡി.ആർ.എസ് സംവിധാനം ഉപയോഗിക്കുന്നതിന് ഡ്രെസിങ് റൂമിൻറ സഹായം തേടിയെന്ന് ആരോപിച്ച് കോഹ്ലിയും ടീം ഇന്ത്യയും മാച്ച് റഫറിക്ക് പരാതി നൽകിയിരുന്നു. ഇതോടെ കോഹ്ലിയെ ലക്ഷ്യമിട്ട് അതിരൂക്ഷമായ വിമര്‍ശനമാണ് മുന്‍ ആസ്‌ത്രേലിയന്‍ താരങ്ങളും മാധ്യമങ്ങളും നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."