HOME
DETAILS
MAL
നിരപരാധിയെങ്കില്‍ ശശീന്ദ്രന് മന്ത്രിസ്ഥാനത്തു തിരിച്ചുവരും; ശരദ് പവാര്‍
backup
March 28 2017 | 15:03 PM
തിരുവനന്തപുരം: നിരപരാധിയെന്നു തെളിഞ്ഞാല്‍ രാജിവച്ച എ.കെ ശശീന്ദ്രന് മന്ത്രിസ്ഥാനത്തു തിരിച്ചുവരുമെന്ന് എന്‍.സി.പി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍. ശശീന്ദ്രന്റെ പകരക്കാരനെ ഉടന്‍ നിര്‍ദേശിക്കില്ലെന്നും ശരദ് പവാര്‍ പറഞ്ഞു.
അടുത്ത തിങ്കളാഴ്ച ചേരുന്ന എന്‍.സി.പി യോഗത്തിലായിരിക്കും ഇതുസംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാവുക. എന്‍.സി.പിയിലെ മറ്റൊരു എം.എല്‍.എയായ തോമസ് ചാണ്ടിക്ക് മന്ത്രിസ്ഥാനം നല്‍കണമോയെന്നും യോഗത്തില്‍ ചര്‍ച്ച ചെയ്യും.
അതേസമയം, പുതിയ മന്ത്രിയെ കണ്ടെത്തുന്ന കാര്യത്തില്‍ ഇടപെടില്ലെന്ന് സി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി പറഞ്ഞു. എന്‍.സി.പി തന്നെ ഇക്കാര്യം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."