HOME
DETAILS

മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷന്‍ സിറ്റിങ് നടത്തി

  
backup
May 30, 2018 | 1:21 AM

%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf-%e0%b4%95%e0%b4%9f%e0%b4%be%e0%b4%b6%e0%b5%8d-6

 

കൊല്ലം: സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി.എസ് ഗോപിനാഥന്റെ അധ്യക്ഷതയില്‍ ആശ്രാമം ഗസ്റ്റ് ഹൗസില്‍ സിറ്റിങ് നടത്തി. കമ്മീഷന്‍ മെംബര്‍മാരായ കൂട്ടായി ബഷീര്‍, അഡ്വ. വി.വി ശശീന്ദ്രന്‍ സിറ്റിങില്‍ പങ്കെടുത്തു.
കടാശ്വാസ കമ്മിഷന്റെ ശുപാര്‍ശ പ്രകാരം സര്‍ക്കാര്‍ അനുവദിച്ച കടാശ്വാസ തുക വായ്പാ കണക്കില്‍ വരവ് വച്ചതിലുള്ള പരാതികള്‍, ബാങ്കുകള്‍ക്ക് ലഭിച്ച കടാശ്വാസ തുക വായ്പാ കണക്കില്‍ ചേര്‍ക്കാതെ കടക്കണക്ക് തീര്‍പ്പാക്കുന്നതില്‍ കാലതാമസം വരുത്തുന്നത്, കടാശ്വാസ തുക ലഭിച്ചിട്ടും ഈടാധാരങ്ങള്‍ ബാങ്കുകള്‍ തിരികെ നല്‍കാത്തത്, അമിത പലിശ ഈടാക്കിയത്, നിര്‍ബന്ധിച്ച് വായ്പ പുതുക്കിയത് കാരണം അര്‍ഹതപ്പെട്ട കടാശ്വാസം തടയപ്പെട്ടത്, അര്‍ഹതപ്പെട്ട കടാശ്വാസ തുക ലഭിക്കും മുന്‍പ് ബാങ്കുകളുടെ നിര്‍ബന്ധത്തിന് വഴങ്ങി വായ്പ അടച്ച കേസുകളില്‍ അര്‍ഹതപ്പെട്ട കടാശ്വാസം ലഭിക്കാതെ പോയത് തുടങ്ങി വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട 88 കേസുകള്‍ സിറ്റിങില്‍ പരിഗണിച്ചു.
മത്സ്യത്തൊഴിലാളികള്‍ക്ക് കടാശ്വാസമായി അനുവദിച്ചതും കൊല്ലം ജില്ലാ സഹകരണ ബാങ്കിന്റെ സസ്‌പെന്‍സ് അക്കൗണ്ടില്‍ സൂക്ഷിച്ചതുമായ 87 ലക്ഷം രൂപ സഹകരണ ജോയിന്റ് രജിസ്ട്രാറിന്റെ പക്കല്‍ കടാശ്വാസം അനുവദിക്കുന്നതി നായിട്ടുള്ള 93 അപേക്ഷകര്‍ക്ക് അനുവദിക്കാനും ബാക്കി തുക ഇനി ശുപാര്‍ശ ചെയ്യുന്നവര്‍ക്ക് കടാശ്വാസമായി അനുവദിക്കുന്നതിനും ആയത് ജൂണ്‍ 30 നകം അനുവദിച്ച് കമ്മിഷന് റിപ്പോര്‍ട്ട് ചെയ്യാന്‍ സഹകരണ ജോയിന്റ് രജിസ്ട്രാറോടും കൊല്ലം ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജരോടും നിര്‍ദേശിച്ച് കമ്മിഷന്‍ ഉത്തരവായി.
നാല് അപേക്ഷകളിലായി 2,82,369 രൂപ കടാശ്വാസമായി അനുവദിക്കാന്‍ കമ്മിഷന്‍ ശുപാര്‍ശ ചെയ്തു. കടാശ്വാസത്തിന് ശുപാര്‍ശ ചെയ്തിട്ടും ബാങ്കുകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അടക്കാന്‍ നിര്‍ബന്ധിതരായ നാല് അപേക്ഷകര്‍ക്ക് അര്‍ഹതപ്പെട്ട കടാശ്വാസമായി 94,568 രൂപ റീഫണ്ടായി അനുവദിക്കാന്‍ കമ്മിഷന്‍ ഉത്തരവ് നല്‍കി.
സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡിന്റെ കൊല്ലം ഓഫിസില്‍ നിന്നും വായ്പയെടുത്ത അപേക്ഷകനില്‍ നിന്നും കരാര്‍ വ്യവസ്ഥക്ക് വിരുദ്ധമായി പലിശയിനത്തില്‍ അധികം വാങ്ങിയ 1,18,376 രൂപ ഒരു മാസത്തിനകം തിരികെ നല്കുവാന്‍ കമ്മിഷന്‍ ഉത്തരവായി.
സ്റ്റേറ്റ് കോപ്പറേറ്റീവ് ബാങ്കില്‍ നിന്നും വായ്പയെടുത്ത അഞ്ച് അപേക്ഷകര്‍ക്ക് ശുപാര്‍ശ ചെയ്ത കടാശ്വാസ തുക ലഭിച്ചില്ല എന്ന പരാതി പരിഹരിച്ച് സസ്‌പെന്‍സ് അക്കൗണ്ടില്‍ നിന്നും തുക അനുവദിക്കാന്‍ നിര്‍ദേശിച്ച് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കി.
കഴിഞ്ഞ അദാലത്തില്‍ നിര്‍ദേശം നല്‍കിയ നാല് കേസുകളില്‍ ഈടാധാരവും രേഖകളും തിരികെ നല്‍കിയത് ബോധ്യപ്പെട്ട് തുടര്‍ നടപടികള്‍ അവസാനിപ്പിച്ചു. കമ്മിഷന്റെ മുന്‍ ഉത്തരവ് പ്രകാരം നടപടി പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത കേസുകളില്‍ ജോയിന്റ് രജിസ്ട്രാര്‍ക്ക് ഒരു മാസം കൂടി സമയം അനുവദിച്ചു.
കമ്മീഷന്‍ മുന്‍പാകെ പുതിയ 19 പരാതികള്‍ ലഭിച്ചു. അവ അടുത്ത അദാലത്തില്‍ പരിഗണിക്കുന്നതിന് കമ്മിഷന്‍ ഉത്തരവിട്ടു. കൊല്ലം ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍, ജോയിന്റ് ഡയരക്ടര്‍ ഓഫിസില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍, വിവിധ സഹകരണ ബാങ്കുകളുടെയും ദേശസാല്‍കൃത ബാങ്കുകളുടെയും മാനേജര്‍മാര്‍, പരാതി സമര്‍പ്പിച്ച അപേക്ഷകര്‍ പങ്കെടുത്തു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കള്ളവൗച്ചറുകൾ, ഇരട്ടിവില രേഖപ്പെടുത്തൽ; ജീവനക്കാരുടെ ശമ്പളവും മീനിന്റെ വിലയും എഴുതി 9 ലക്ഷം രൂപ തട്ടി: റെസ്റ്റോറന്റ് മാനേജർ അറസ്റ്റിൽ

Kerala
  •  10 days ago
No Image

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടി-20 മത്സരങ്ങളിൽ മികച്ച 5 റെക്കോർഡ് നേട്ടങ്ങളുള്ള സൂപ്പർ താരങ്ങൾ ഇവരാണ്

Cricket
  •  10 days ago
No Image

കോൺഗ്രസിൽ തർക്കം രൂക്ഷം: പുനഃസംഘടനയിൽ വഴങ്ങാതെ വി.ഡി. സതീശൻ; കെപിസിസി പരിപാടികൾ ബഹിഷ്കരിച്ചു

Kerala
  •  10 days ago
No Image

ചതി തുടർന്ന് ഇസ്റാഈൽ; ​ഗസ്സയിൽ ശക്തമായ വ്യോമാക്രമണം നടത്താൻ ഉത്തരവിട്ട് നെതന്യാഹു

International
  •  10 days ago
No Image

ബിഹാർ തിരഞ്ഞെടുപ്പ്: കോൺഗ്രസ് പ്രചാരണത്തിന് രാഹുലും പ്രിയങ്കയും ഖാർഗെയും മുൻനിരയിൽ

National
  •  10 days ago
No Image

വിമാനയാത്രയ്ക്കിടെ കൗമാരക്കാരെ കുത്തി, യാത്രക്കാരിയെ മർദിച്ചു; ഇന്ത്യൻ യുവാവ് യുഎസിൽ അറസ്റ്റിൽ

crime
  •  10 days ago
No Image

മേഘാലയ രാഷ്ട്രീയത്തിൽ നിർണായക നീക്കങ്ങൾ: കോൺഗ്രസിന് കരുത്തായി സെനിത് സാങ്മയുടെ മടങ്ങിവരവ്

National
  •  10 days ago
No Image

സര്‍ക്കാരുമായി ബന്ധപ്പെട്ട കമ്പനികളില്‍ ഇനി പ്രവാസികള്‍ വേണ്ട; കടുത്ത തീരുമാനമെടുക്കാന്‍ ഈ ഗള്‍ഫ് രാജ്യം

bahrain
  •  10 days ago
No Image

കടലിൽ വീണ പന്ത് കുട്ടികൾക്ക് എടുത്ത് നൽകിയശേഷം തിരികെ വരുമ്പോൾ ചുഴിയിൽപ്പെട്ടു; പൂന്തുറയിൽ 24-കാരനെ കാണാതായി, തിരച്ചിൽ തുടരുന്നു

Kerala
  •  10 days ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാന സർവീസുകൾക്ക് താൽക്കാലിക നിയന്ത്രണം

Kerala
  •  10 days ago