HOME
DETAILS

എല്‍.ഡി.എഫ് ഭരണത്തില്‍ തുടരണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്: മുഖ്യമന്ത്രി

  
backup
May 30, 2018 | 1:22 AM

%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%81

 

കൊല്ലം: എല്‍.ഡി.എഫ് ഭരണത്തില്‍ തുടരണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ചാനലില്‍ ആക്രോശിച്ചുകൊണ്ടിരിക്കുന്നവരല്ല, ജനങ്ങളാണ് വിധികര്‍ത്താക്കളെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
സര്‍ക്കാരിന്റെ ഭാഗത്തുള്ള വീഴ്ചകളെ വിമര്‍ശിക്കാം. പക്ഷേ ന്യായമായ വിമര്‍ശനമായിരിക്കണം. വഴിയില്‍ കെട്ടിയ ചെണ്ടയായി മുഖ്യമന്ത്രിയേയോ ഭരണത്തെയോ കാണരുതെന്നും പിണറായി വിജയന്‍ പറഞ്ഞു. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ക്യു.എ.സി ഗ്രൗണ്ടില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെ രണ്ടാംവാര്‍ഷികം ആഘോഷിക്കുമ്പോള്‍ തന്നെയാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പും വന്നത്. പ്രതിപക്ഷ നിരകളില്‍ വല്ലാത്ത അസ്വസ്ഥത പ്രകടമായിരുന്നപ്പോഴാണ് അവര്‍ക്ക് ഒരു വിത്ത് വീണുകിട്ടിയത്. ദുരഭിമാനക്കൊല കേരളത്തില്‍ നടക്കാന്‍ പാടില്ലാത്ത സംഭവമാണ്. വടക്കേ ഇന്ത്യയില്‍ ഇത്തരം സംഭവങ്ങള്‍ വ്യാപകമാണ്. ഇതൊന്നും നമ്മുടെ നാടിന് ബാധകമല്ല എന്നാണ് കരുതിയിരുന്നത്. പെണ്‍കുട്ടിയുടെ കുടുംബത്തിന് കാലത്തിന്റെ മാറ്റം ഉള്‍ക്കൊള്ളാനായില്ല എന്നുമാത്രമല്ല, അവരുടെ കാലത്തെ പോലും ഉള്‍ക്കൊള്ളാനായില്ല.
ഈ സംഭവത്തെ രാഷ്ട്രീയവല്‍ക്കരിക്കാനും സര്‍ക്കാരിനെതിരെ തിരിച്ചുവിടാനുമാണ് പ്രതിപക്ഷം താല്‍പര്യം കാട്ടുന്നത്. എല്‍.ഡി.എഫിനെ എങ്ങനെ അപകീര്‍ത്തിപ്പെടുത്താം, സംഭവത്തെ സര്‍ക്കാരിനുമേല്‍ ചാരുക എന്ന തന്ത്രമാണ് യു.ഡി.എഫും ബി.ജെ.പിയും സ്വീകരിച്ചത്.
ഇക്കാര്യത്തില്‍ കര്‍ക്കശമായ നടപടിയെടുക്കേണ്ടത് പൊലിസാണ്. ഇക്കാര്യത്തില്‍ എന്തെങ്കിലും വീഴ്ച വന്നാല്‍ ഒരു ഒത്തുതീര്‍പ്പും സ്വീകരിക്കാറില്ല. ഗുരുതരമായ കൃത്യവിലോപം എസ്.ഐയുടെ ഭാഗത്തുണ്ടായി.
ആ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തേണ്ട ജില്ലാ പൊലിസ് മേധാവി അത്രകണ്ട് ജാഗ്രത പാലിച്ചില്ല. എല്ലാവരുടെ പേരിലും നടപടി സ്വീകരിച്ചു. കേസിന്റെ മേല്‍നോട്ടം ഐ.ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലിസ് സംഘത്തിന് നല്‍കി.
മുഖ്യമന്ത്രിയുടെ പരിപാടിയുള്ളതുകൊണ്ടാണ് എസ്.ഐ നടപടിയെടുക്കാതിരുന്നത് എന്ന പ്രചരണത്തിന്റെ ഉദ്ദേശം എന്താണ്? വസ്തുത എന്താണ്? മുഖ്യമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും എസ്.ഐ ഇല്ല. കോട്ടയം മെഡിക്കല്‍ കോളജില്‍ നടന്ന ഒരു പരിപാടിയില്‍ ഗാന്ധിനഗര്‍ എസ്.ഐ ഉണ്ടായിരുന്നുവെന്നാണ് ഗവേഷണ പടുക്കള്‍ കണ്ടെത്തിയിട്ടുള്ളത്. പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയണമെന്നാണ് ഇപ്പോള്‍ ചിലരുടെ ആവശ്യം. ഇരിക്കുന്ന സ്ഥാനത്തോട് നീതി പുലര്‍ത്തുന്നതുകൊണ്ട് ഇപ്പോള്‍ കൂടുതലൊന്നും പറയുന്നില്ല.
എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ജനപക്ഷ നടപടികള്‍ മൂലം പല കാര്യങ്ങളിലും സംസ്ഥാനം ഒന്നാംസ്ഥാനത്താണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2016ലെ തെരഞ്ഞെടുപ്പിന് മുന്‍പുള്ള കേരളത്തിന്റെ അവസ്ഥ എന്താണെന്ന് ഓര്‍ത്തുനോക്കണം. എല്ലാ രംഗങ്ങളും ഇനിയും കൂടുതല്‍ മെച്ചപ്പെടേണ്ടതുണ്ട്. പരമ്പരാഗത വ്യവസായമേഖലയുടെ തകര്‍ച്ചയെ തടുത്തുനിര്‍ത്താനായി. ദേശീയപാത വികസനം നടപ്പാക്കിവരുന്നു. എന്നാല്‍ എല്‍.ഡി.എഫിന്റെ നല്ല കാര്യങ്ങളോട് മുഖംതിരിച്ച് നില്‍ക്കുന്ന സങ്കുചിതമായ നിലപാടാണ് യു.ഡി.എഫും ബി.ജെ.പിയും കൈക്കൊള്ളുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എന്‍. അനിരുദ്ധന്‍ സ്വാഗതം പറഞ്ഞു. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.എന്‍ ബാലഗോപാല്‍ അധ്യക്ഷനായി. മന്ത്രിമാരായ കെ. രാജു, കടന്നപ്പള്ളി രാമചന്ദ്രന്‍, മേഴ്‌സിക്കുട്ടിയമ്മ, കെ. സോമപ്രസാദ് എം.പി, എം.എല്‍.എമാരായ ആര്‍. രാമചന്ദ്രന്‍, ജി.എസ് ജയലാല്‍, എം. മുകേഷ്, എം. നൗഷാദ്, കോവൂര്‍ കുഞ്ഞുമോന്‍, എന്‍. വിജയന്‍പിള്ള, മേയര്‍ വി. രാജേന്ദ്രബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, എല്‍.ഡി.എഫ് നേതാക്കളായ കെ. രാജഗോപാല്‍, കെ. വരദരാജന്‍, പി. രാജേന്ദ്രന്‍, ജെ. ചിഞ്ചുറാണി, എം.എച്ച് ഷാരിയര്‍, ബലദേവ്, ആര്‍.കെ ശശിധരന്‍പിള്ള, ഷാജു, ഷംസുദ്ദീന്‍, കാട്ടുകുളം സലിം, സാബു ചക്കുവള്ളി, കെ മോഹന്‍ലാല്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അപ്പൻഡിസൈറ്റിസ് വേദനയിലും റെക്കോർഡ്: കായികതാരം ദേവനന്ദയ്ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് വീട് നിർമ്മിച്ച് നൽകും; പ്രഖ്യാപനം നടത്തി മന്ത്രി വി. ശിവൻകുട്ടി

Kerala
  •  a minute ago
No Image

തലാസീമിയ ​രോ​ഗത്തിന് ചികിത്സയ്ക്കെത്തിയ ഏഴു വയസ്സുകാരന് എച്ച്ഐവി പോസിറ്റീവ്; രക്തം സ്വീകരിച്ചത് ബ്ലഡ് ബാങ്കിൽ നിന്നെന്ന് കുടുംബത്തിന്റെ ആരോപണം

National
  •  28 minutes ago
No Image

വിവാഹം കഴിഞ്ഞ് വെറും 10 മാസം, ഭർത്താവും,കുടുംബവും ഉപദ്രവിക്കുന്നുവെന്ന് പറഞ്ഞ് വീഡിയോ പങ്കുവച്ച് നവവധു ജീവനൊടുക്കി

crime
  •  33 minutes ago
No Image

ലക്കിടിയിൽ വാഹന പരിശോധനയിൽ കുടുങ്ങി മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളായ യുവതിയും യുവാവും

crime
  •  an hour ago
No Image

മൂട്ടയെ കൊല്ലാൻ അടിച്ച കീടനാശിനിയെ കുറിച്ചറിഞ്ഞില്ല; നാട്ടിൽ പോയി തിരികെ എത്തി പിജി മുറിയിൽ കിടന്നുറങ്ങിയ 22കാരനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

National
  •  an hour ago
No Image

കേരളത്തിലെ ആദ്യത്തെ ടോട്ടൽ ഓട്ടോമേറ്റഡ് ലാബ് രാജഗിരി ആശുപത്രിയിൽ പ്രവർത്തനമാരംഭിച്ചു

Kerala
  •  2 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്രന്യുനമര്‍ദ്ദം; ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാന്‍ സാധ്യത

Kerala
  •  2 hours ago
No Image

ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച സംഭവം; പ്രതിക്ക് 20 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

crime
  •  2 hours ago
No Image

മകന്റെ മരണം: മുൻ ഡിജിപിക്കും ഭാര്യക്കുമെതിരെ കൊലക്കുറ്റം; വീടിനുള്ളിലെ 'യുദ്ധക്കളത്തിൽ' തകർന്ന് മുസ്തഫ എന്ന പൊലിസുകാരന്റെ കുടുംബം

National
  •  2 hours ago
No Image

ശബരിമല സ്വർണക്കൊള്ള; പോറ്റിയുടെ വീട്ടിൽ നിന്ന് 176 ഗ്രാം സ്വർണാഭരണങ്ങൾ പിടിച്ചെടുത്തു

crime
  •  2 hours ago