HOME
DETAILS

ഫയര്‍ഫോഴ്‌സില്‍ മേധാവികളില്ലാത്ത സമയത്ത് 99 കെട്ടിടങ്ങള്‍ക്ക് തിരക്കിട്ട് അനുമതി

  
backup
March 28, 2017 | 7:01 PM

%e0%b4%ab%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ab%e0%b5%8b%e0%b4%b4%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%87%e0%b4%a7%e0%b4%be%e0%b4%b5%e0%b4%bf%e0%b4%95

തിരുവനന്തപുരം: മുന്‍ മേധാവികള്‍ അനുമതി നിഷേധിച്ച ബഹുനില കെട്ടിടങ്ങള്‍ക്ക് മേധാവികളില്ലാത്ത സമയത്ത് ഫയര്‍ഫോഴ്‌സ് ക്രമവിരുദ്ധമായി എന്‍.ഒ.സി നല്‍കി.
കഴിഞ്ഞ മെയ് 25 മുതല്‍ ഓഗസ്റ്റ് എട്ടുവരെയുള്ള കാലയളവില്‍ 99 കെട്ടിടങ്ങള്‍ക്കാണ് അനുമതി നല്‍കിയതെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ജേക്കബ് തോമസിനെ ഫയര്‍ഫോഴ്‌സ് മേധാവിയാക്കിയപ്പോള്‍ മാനദണ്ഡം ലംഘിച്ച് നിര്‍മിച്ചതിന് എന്‍.ഒ.സി നല്‍കാത്ത 77 വന്‍കിട കെട്ടിടങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ജേക്കബ് തോമസിന്റെ പദവി തെറിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് മേധാവികളായി എത്തിയ അനില്‍കാന്ത്, ലോക്‌നാഥ് ബെഹ്‌റ എന്നിവരും എന്‍.ഒ.സി നല്‍കിയിരുന്നില്ല. ലോക്‌നാഥ് ബെഹ്‌റ ഡി.ജി.പിയായതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സില്‍ നാഥനില്ലാതായി. 77 ദിവസം കഴിഞ്ഞാണ് പുതിയ ഡയറക്ടറായി എ.ഡി.ജി.പി ഹേമചന്ദ്രനെ നിയമിച്ചത്. ഈ അവസരം മുതലെടുത്ത് അനുമതി നിഷേധിച്ചിരുന്ന 99 കെട്ടിടങ്ങള്‍ക്ക് ഫയര്‍ഫോഴ്‌സിലെ ടെക്‌നിക്കല്‍ ഡയറക്ടര്‍ ഇ.വി പ്രകാശ് അനുമതി നല്‍കുകയായിരുന്നു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഈ ടെക്‌നിക്കല്‍ ഡയറക്ടര്‍ക്ക് ഫയര്‍ അക്കാദമിയുടെ ചുമതല മാത്രമായിരുന്നു നല്‍കിയിരുന്നത്. ഫയര്‍ഫോഴ്‌സ് മേധാവിയെ നിയമിക്കാതിരുന്നതിനെ തുടര്‍ന്നാണ് ഫയര്‍ഫോഴ്‌സിന്റെ ചുമതല ഇദ്ദേഹത്തിനു നല്‍കിയത്.
അതേ സമയം, എന്‍.ഒ.സി നല്‍കിയത് സംബന്ധിച്ച് വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജേക്കബ് തോമസിന്റെ നിര്‍ദേശ പ്രകാരമാണ് അന്വേഷണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന് ഡിസംബർ 5 ന് തുടക്കം; താമസക്കാരെ കാത്തിരിക്കുന്നത് 4 ലക്ഷം ദിർഹമിന്റെ ഗ്രാൻഡ് സമ്മാനം

uae
  •  a minute ago
No Image

വ്യക്തിഗത വായ്പകൾക്ക് 5,000 ദിർഹം ശമ്പളം നിർബന്ധമില്ല; യുഎഇ ബാങ്കുകൾ എല്ലാ താമസക്കാർക്കും വായ്പ നൽകുമോ?

uae
  •  22 minutes ago
No Image

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി അവസാനിച്ചു; കണ്ണൂരില്‍ നാലിടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് എതിരില്ല

Kerala
  •  30 minutes ago
No Image

ഗവര്‍ണര്‍മാര്‍ ബില്ലുകളില്‍ തീരുമാനമെടുക്കുന്നതിന് സമയപരിധി നിശ്ചയിക്കുന്നത് വരെ വിശ്രമമില്ല; ആവര്‍ത്തിച്ച് സ്റ്റാലിന്‍

National
  •  an hour ago
No Image

ദുബൈയിലെ ബസുകളിൽ ഈ ഭാ​ഗത്ത് നിന്നാൽ 100 ദിർഹം പിഴ; ആർ.ടി.എയുടെ കർശന സുരക്ഷാ മുന്നറിയിപ്പ്

uae
  •  an hour ago
No Image

തേജസ് വിമാനാപകടം വെര്‍ട്ടിക്കിള്‍ ടേക്ക് ഓഫിനിടെ; ദുരന്തത്തിന്റെ നടുക്കത്തിൽ പ്രവാസികള്‍ അടക്കമുള്ളവര്‍

uae
  •  an hour ago
No Image

അശ്രദ്ധമായ ഡ്രൈവിം​ഗ്; ദുബൈയിൽ 210 മോട്ടോർ സൈക്കിളുകളും സ്കൂട്ടറുകളും പിടിച്ചെടുത്തു

uae
  •  2 hours ago
No Image

തേജസ് യുദ്ധവിമാനം തകര്‍ന്നുവീണുണ്ടായ അപകടം; ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച് വ്യോമസേന

National
  •  2 hours ago
No Image

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത: ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 hours ago
No Image

ദുബൈ എയര്‍ഷോയ്ക്കിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകര്‍ന്നുവീണു; പൈലറ്റ് കൊല്ലപ്പെട്ടു

uae
  •  3 hours ago