HOME
DETAILS

കാര്‍ഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ചാവക്കാട് നഗരസഭ

  
backup
March 28 2017 | 19:03 PM

%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%95-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b4%ae%e0%b4%97%e0%b5%8d%e0%b4%b0


ചാവക്കാട്: കാര്‍ഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട്  ചാവക്കാട് നഗരസഭയില്‍  27.36 കോടിയുടെ ബജറ്റ്. രാത്രികാലങ്ങളില്‍ സ്ത്രീകള്‍ക്ക് മാത്രമായി താമസിക്കാന്‍ ഷീ സ്റ്റേ, നഗരസഭാ ബസ് സ്റ്റാന്റില്‍ ഫീഡിങ് സെന്റര്‍ ഉള്‍പ്പടെ വനിതകള്‍ക്കായി  നിരവധി പദ്ധതികള്‍. പ്രവാസികള്‍ക്കും ബജറ്റില്‍ ഇടം നല്‍കി. 36.46 കോടി വരവും 27.36 കോടി രൂപ  9,09 ലക്ഷം നീക്കിയിരിപ്പ് ബാക്കിയും പ്രതീക്ഷിക്കുന്ന ബജറ്റാണ് ചെയര്‍മാന്‍ എന്‍.കെ അക്ബറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ മഞ്ജുഷ സുരേഷ് അവതരിപ്പിച്ചത്.  ബജറ്റില്‍ 30 കോടി രൂപയാണ് കാര്‍ഷിക മേഖലക്കായി നീക്കിവെക്കുന്നത്. നെല്ല്, തെങ്ങ്, കോഴി, ആട്, പശു, മത്സ്യം, ഔഷധ സസ്യങ്ങള്‍ എന്നിവയുടെ കൃഷിയും വിപണനവും ഉള്‍ക്കൊള്ളുന്ന ഹരിതകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കാര്‍ഷിക മേഖലക്ക് മുപ്പത് കോടി.
സംസ്ഥാന സര്‍ക്കാറിന്റെ  നവകേരള മിഷന്റെ ഹരിതകേരളം, ആര്‍ദ്രം, ലൈഫ്, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നീ  മേഖലകള്‍ക്കും  ബജറ്റില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. സ്ത്രീ സുരക്ഷ, പട്ടികജാതി ക്ഷേമം, സാമൂഹ്യ ക്ഷേമം, മത്സ്യമേഖല, നഗരാസൂത്രണം, പൊതുമരാമത്ത് മേഖലകളിലും നീക്കിയിരിപ്പുണ്ട്. ചന്തമുള്ള ചാവക്കാട് അഥവാ നിര്‍മ്മല നഗരം സുന്ദര നഗരം പദ്ധതിയില്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പൊടിക്കാന്‍ മാലിന്യ സംസ്‌കരണ പ്ലാന്റില്‍ ഷ്രെഡിങ് മെഷീന്‍ സ്ഥാപിക്കും. നഗരസഭയില്‍ തുണി സഞ്ചികള്‍ വ്യാപകമാക്കും. ഇ മാലിന്യങ്ങള്‍ ശേകരിക്കാന്‍ ഭവന ശ്രീ ഗ്രൂപ്പിന് രൂപം നല്‍കും. കനോലി കനാലില്‍ മാലിന്യം തള്ളുന്നത് കണ്ടെത്താന്‍ നിരീക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കും.ജോലി നഷ്ടപ്പെട്ട പ്രവാസികള്‍ക്കായി ചെറുകിട വ്യവസായം, വിദേശത്തേക്ക് ജോലിക്ക് പോകുന്നവര്‍ക്കായി ഭാഷാ പഠനത്തിന് കോഴ്‌സുകള്‍ എന്നിവ സ്ഥാപിക്കും. കരുവന്നൂര്‍ കുടിവെള്ള പദ്ധതി ഈ വര്‍ഷം പൂര്‍ത്തിയാകും. 139 കോടി നഗരസഭ നല്‍കും. നേരത്തെ നല്‍കി 19.5 കോടിക്ക് പുറമേയാണിത്.  
ഹരിതകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുട്ടില്‍ പാടശേഖരത്തെ ബാക്കി സ്ഥലങ്ങളിലും നെല്‍കൃഷി നടപ്പാക്കും, കരനെല്‍കൃഷി ചെയ്യാന്‍ താത്പര്യമുള്ളവരുടെ സ്ഥലങ്ങള്‍ പാട്ടത്തിനെടുത്തും തരിശ് പാടങ്ങള്‍ പ്രയോജനപ്പെടുത്തിയും കൃഷി വ്യാപിപ്പിക്കും, പച്ചക്കറി കൃഷി കൂടുതല്‍ വിപുലീകരിക്കും. ആട് ഗ്രാമം പദ്ധതി ആരംഭിക്കും, മില്‍മയുമായും ക്ഷീരമൃഗ സംരക്ഷണ വകുപ്പുമായും ചേര്‍ന്ന് പശു വളര്‍ത്തല്‍ പദ്ധതി, ഇന്ക്യുബേറ്റര്‍ സഹായത്തോടെ ഇറച്ചിക്കോഴികളെ ഉത്പാദിപ്പിച്ച് വാണിജ്യാടിസ്ഥാനത്തില്‍ വിപണനം ചെയ്യാന്‍ ചാവക്കാട് ചിക്കന്‍ (സി സി ) ഗ്രൂപ്പുകള്‍ വനിതകള്‍ക്കായി നടപ്പിലാക്കും, ക്ഷീര കര്‍ഷകര്‍ക്ക് കാലിത്തീറ്റ സബ്‌സിഡി നിരക്കില്‍ നല്‍കും, കോഴിയും കൂടും പദ്ധതി തുടരും, മൂന്നു വര്‍ഷം കൊണ്ട് കായ്ക്കുന്ന ഠതഉ – ഉതഠ ഇനത്തില്‍പെട്ട കുറിയ ഇനം ഇളനീര്‍ തെങ്ങിന്‍ തൈകള്‍ എല്ലാ വീട്ടുകാര്‍ക്കും നല്‍കും. ഉയര്‍ന്ന ഉത്പാദന ക്ഷമതയുള്ളതും ഉയരം കുറഞ്ഞതുമായ കേരഗംഗ, ലക്ഷ ഗംഗ തെങ്ങിന്‍ തൈകളും കര്‍ഷകര്‍ക്ക് വിതരണം ചെയ്യും. മുരിങ്ങ, വേപ്പിന്‍ തൈകള്‍, ഔഷധ വാഴ എന്നിവ വിതരണം ചെയ്യും.
കൗണ്‍സിലര്‍മാര്‍ക്ക് പുറമെ നഗരസഭാ സെക്രട്ടറി എം കെ ഗിരീഷ്, റവന്യൂ ഇന്‍സ്‌പെക്ടര്‍ കെ പി ബഷീറ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആര്‍ വി സമില്‍ ബാബു, റവന്യൂ സൂപ്രണ്ട് ഫെല്ലിസ് ഫെലിക്‌സ്  എന്നിവര്‍  പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തങ്കവേട്ട; 85 ലക്ഷം രൂപയുടെ തങ്കം കസ്റ്റംസ് പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

രാജ്യത്തെ തൊഴില്‍ മേഖല നേരിടുന്നത് കടുത്ത പ്രതിസന്ധി; മുഖ്യമന്ത്രി പിണറായി വിജയന്‍

Kerala
  •  2 months ago
No Image

സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും; തിരുവനന്തപുരത്ത് ഹാജരാകണമെന്ന് നോട്ടീസ്

Kerala
  •  2 months ago
No Image

ഹരിയാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റം; എക്‌സിറ്റ് പോള്‍ ഫലം പുറത്ത് 

National
  •  2 months ago
No Image

മാർക്ക് കൂട്ടി നൽകാൻ കൈക്കൂലി; അധ്യാപകന് തടവും പിഴയും

uae
  •  2 months ago
No Image

ഒമാൻ; മഴ മുന്നറിയിപ്പുമായി അധികൃതർ

oman
  •  2 months ago
No Image

രോഗ വ്യാപന കാരണം കണ്ടെത്തുന്നതിന് സംയോജിത പരിശോധനാ സംവിധാനം എല്ലാ ജില്ലകളിലും നടപ്പിലാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ തൃതല അന്വേഷണത്തിന് ഉത്തരവ്; എഡിജിപിക്കെതിരായ ആരോപണങ്ങള്‍ ഡിജിപി അന്വേഷിക്കും

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടു; എഡിജിപി അജിത് കുമാറിനെ ശബരിമല അവലോകന യോഗത്തില്‍നിന്ന് ഒഴിവാക്കി

Kerala
  •  2 months ago
No Image

സാങ്കേതിക തകരാര്‍; ഇന്‍ഡിഗോയുടെ വിമാനസര്‍വീസുകള്‍ താളംതെറ്റി, വലഞ്ഞ് യാത്രക്കാര്‍

National
  •  2 months ago