വര്‍ത്തമാന കാലഘട്ടത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ആവശ്യം മതേതര വിദ്യാഭ്യാസമെന്ന്
ചേലക്കര: ജാതിമത ചിന്തകള്‍ക്കതീതമായി മതേതര വിദ്യാഭ്യാസമാണു നാടിന് ഇന്ന് അനിവാര്യമെന്നു കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് പറഞ്ഞു. കെ.എസ്.യു ചേലക്കര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബദ്‌ലവ് എന്ന പേരില്‍ നടന്ന പഠന ക്യാംപ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ഗ്ഗീയവാദികളില്‍ നിന്നും ക്യാംപസുകളെ ജനാധിപത്യ മതേതര കേന്ദ്രങ്ങളാക്കി മാറ്റുന്നതില്‍ കെ.എസ്.യു നിര്‍ണായക പങ്കുവഹിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. തോന്നൂര്‍ക്കര എം.എസ്.എന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ക്യാംപില്‍ കെ.എസ്.യു ജില്ലാ പ്രസിഡന്റ് മിഥുന്‍ മോഹന്‍ അധ്യക്ഷനായി. ഡി.സി.സി സെക്രട്ടറി ജോണിമണിച്ചിറ, പി.സുലൈമാന്‍, ടി.എസ്.രാമദാസ്,സി.പി.ഗോവിന്ദന്‍കുട്ടി,പി.ഐ.ഷാനവാസ്,കെ.പി.ഷാജി,ടി.കെ.വാസുദേവന്‍,ജില്ലാ സെക്രട്ടറി അഷ്ഫാഖ് അലി,പി.എം.മണികണ്ഠന്‍,മുസ്തഫ തലശ്ശേരി,എ.മുരളി,വിനോദ് ചേലക്കര,പ്രദീപ് നമ്പ്യാത്ത്,ജിഷ്ണു ചന്ദ്രന്‍,ഗണേഷ്,രോഹിത്ത് വരവൂര്‍,അഖിലാഷ് പാഞ്ഞാള്‍,അശ്വിന്‍ കൃഷ്ണ,കെ.എസ്.അഹ്മദ് സഹ് വാന്‍,എം.എം.മിഥുന്‍,എ.എസ്.ശ്രീനേഷ് തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാര്‍ഥികളും ക്യാമ്പസ് രാഷ്ട്രീയവും എന്ന വിഷയത്തില്‍ വി.ടി.ബലറാം എം.എല്‍.എ.യും ഇന്ത്യന്‍രാഷ്ട്രീയം അന്നും ഇന്നും എന്ന വിഷയത്തില്‍ മുന്‍ എം.എല്‍.എ സി.പി.മുഹമ്മദും വായനയുടെ പ്രസക്തി എന്ന വിഷയത്തില്‍ ഡോ.സരിന്‍ ഐ.എ.എസും വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ കാലിക പ്രസക്തി എന്ന വിഷയത്തില്‍ അഡ്വ.ടി.എസ്.മായാദാസും ക്ലാസെടുത്തു. സമാപന സമ്മേളനം അനില്‍ അക്കര എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
എസ്.എസ്.എല്‍.സി , പ്ലസ്ടു, വി.എച്ച്.എസ്.ഇ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കുന്ന അഭിനന്ദനീയം ചടങ്ങ് ഇന്ന് രാവിലെ 10ന് തോന്നൂര്‍ക്കര എം.എസ്.എന്‍.ഓഡിറ്റോറിയത്തില്‍ നടക്കും. മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ.ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."