HOME
DETAILS

ബസ് ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി പൊലിസ്

  
backup
May 30 2018 | 02:05 AM

%e0%b4%ac%e0%b4%b8%e0%b5%8d-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d

 


കുന്നംകുളം: വിദ്യാര്‍ഥികളെ ബസില്‍ കയറ്റാതിരിക്കുന്നവര്‍ക്കും സ്റ്റാന്‍ഡില്‍ ബസ് പുറപെടുന്നത് വരെ കാത്തു നിര്‍ത്തുന്നവര്‍ക്കും പൊലിസിന്റെ മുന്നറിയിപ്പ്. വിദ്യാര്‍ഥികളെ പെരുവഴിയിലിട്ടാല്‍ പെര്‍മിറ്റവൈലേഷന്‍ കാട്ടിനടപടിയെടുക്കുകുയും ലൈസന്‍ മരവിപ്പിക്കുകയും ചെയ്യും. കുന്നംകുളം സബ് ഇന്‍സ്പക്ടര്‍ യു.കെ ഷാജഹാനാണ് ട്രാഫിക്ക് അഡൈ്വസറി യോഗത്തില്‍ ഇത് സംബന്ധിച്ച് ബസ് ഉടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.
വിദ്യാര്‍ഥികളെ ബസില്‍ കയറ്റാതിരിക്കുന്നതും സ്റ്റാന്‍ഡില്‍ ബസ് പുറപെടുന്നത് വരെ കാത്തു നിര്‍ത്തുന്നതും നിരന്തര പരാതിയാണ്. സ്‌കൂള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ ഇത്തരം പരാതികളുണ്ടാവുക പതിവാണെന്നതിനാലാണ് വിവരം മുന്‍കൂട്ടി അറിയിക്കുന്നത്. ഇത്തരത്തില്‍ മാറ്റി നിര്‍ത്തപെടുമ്പോള്‍ അത് കുട്ടികളുടെ മാനസിക നിലയ തന്നെ ബാധിക്കുന്ന അവസ്ഥയുണ്ടാകുമെന്നും ബസ് ജീവനക്കാര്‍ തങ്ങളുടെ മക്കളോടെന്ന പോലെ തന്നെ വിദ്യാര്‍ഥികളോട് പെരുമാറണമെന്നും എസ്.ഐ നിര്‍ദേശം നല്‍കി.
ഇടക്കാലത്ത് നിലച്ച നഗരത്തിലെ അനധികൃത പാര്‍ക്കിങ് വീണ്ടും സജീവമായ സാഹചര്യത്തില്‍ ഇത്തരം വാഹനങ്ങള്‍ വീണ്ടും ചങ്ങലക്കിടുമെന്നും എസ്.ഐ പറഞ്ഞു. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ ചങ്ങലയിട്ടു പൂട്ടുകയും പിന്നീട് ഫൈനടക്കുകയും ഉപദേശം നല്‍കുകയും ചെയ്ത ശേഷം തുറന്നു കൊടുക്കുകയും ചെയ്യുന്ന രീതി മാസങ്ങള്‍ക്ക് മുന്‍പ് നഗരത്തില്‍ പരീക്ഷിച്ചു വിജയിപ്പിച്ചതാണ്.
എന്നാല്‍ പിന്നീട് ചങ്ങല ബന്ധനം അയവു വന്നതോടെ റോഡുകളില്‍ പാര്‍ക്കിങ് സജീവമായി തുടങ്ങി. ഇത്തരം പാര്‍ക്കിങ് ഗതാഗത സംവിധാനത്തെ കാര്യമായി ബാധിക്കുകയും, ട്രാഫിക്ക് കുരുക്കുണ്ടാകാന്‍ കാരണമാവുകയും ചെയ്യുന്നുണ്ടെന്നും എസ്.ഐ പറഞ്ഞു.
റോഡില്‍ ജനങ്ങള്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയുന്നത് പാര്‍ക്കിങിന് സൗകര്യപ്രദമായ ഇടമില്ലാത്തതിനാലാണ്. നഗരസഭ മുന്‍കൈയെടുത്ത് പേ പാര്‍ക്കിങിനുള്ള സംവിധാനം കണ്ടെത്തണമെന്നും എസ്.ഐ ആവശ്യപെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  5 minutes ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  13 minutes ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  30 minutes ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  an hour ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  2 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  2 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  3 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  3 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  4 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  12 hours ago