ക@ണ്ടനകം ബിവറേജസ് ഔട്ട്ലെറ്റ് മാറ്റാനുള്ള നീക്കം സജീവമായി എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ സാധനങ്ങള്‍ മാറ്റിത്തുടങ്ങി
എടപ്പാള്‍: സംസ്ഥാനപാതയോരത്ത് കണ്ട@നകത്ത് പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട്ട്ലെറ്റ് അടുത്ത മാസം ആദ്യം പുതിയ കെട്ടിടത്തിലേക്ക് മാറ്റാനുള്ള രഹസ്യ നീക്കം സജീവമായി. ഇതിന്റെ ഭാഗമായി ബിവറേജസില്‍ നിന്നും മദ്യം രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിത്തുടങ്ങി. എക്സൈസ് ഉദ്യോഗസ്ഥരുടെ സാനിധ്യത്തിലാണ് സാധനങ്ങള്‍ മാറ്റുന്നത്. എന്നാല്‍ സാധനങ്ങള്‍ എവിടെക്കാണ് മാറ്റുന്നതെന്നോ മദ്യശാല എവിടെയാണ് പ്രവര്‍ത്തിക്കുന്നതെന്നോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പൂര്‍ണമായും രഹസ്യമായാണ് നീക്കങ്ങള്‍ നടക്കുന്നത്. ദേശീയ സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ 31നകം മാറ്റി സ്ഥാപിക്കണമെന്ന സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ക@ണ്ടനകത്തെ ബിവറേജസ് ഔട്ട്ലെറ്റ് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചത്. എന്നാല്‍ ഔട്ട്ലെറ്റ് മാറ്റുന്നതിനായി കണ്ടെ@ത്തിയ സ്ഥലങ്ങളിലെല്ലാം ശക്തമായ ജനകീയ പ്രക്ഷോഭം നേരിടേ@ി വന്നിരുന്നു.
ഇതേ തുടര്‍ന്നാണ് നീക്കങ്ങള്‍ രഹസ്യമാക്കുന്നത്. ഔട്ട്ലെറ്റ് മാറ്റുന്നതിന് പൊലിസിന്റെ സഹായം തേടാന്‍ നിര്‍ദേശം ലഭിച്ചിട്ടു@െങ്കിലും ജനകീയ പ്രക്ഷോഭത്തെ നേരിടാന്‍ പൊലിസിനാകില്ലെന്ന വിവരത്തെ തുടര്‍ന്നാണ് നീക്കങ്ങള്‍ രഹസ്യമായി തുടരുന്നത്. നേരത്തെ കുറ്റിപ്പാലയിലേക്കും ചേകന്നൂരിലേക്കുമാണ് മാറ്റാന്‍ ശ്രമം നടന്നത്. എന്നാല്‍ അവിടങ്ങളിലെല്ലാം രൂക്ഷമായ ജനകീയ പ്രക്ഷോഭം രൂപപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് തീരുമാനങ്ങള്‍ പിന്‍വലിക്കേ@ണ്ടി വന്നു. അടുത്ത മാസം രണ്ടോടെ പുതിയ കേന്ദ്രത്തിലേക്ക് മാറ്റുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി ബിവറേജസിന്റെ പ്രധാന ബോര്‍ഡ് ദിവസങ്ങള്‍ക്ക് മുന്‍പ് അഴിച്ചുമാറ്റിയിരുന്നു. മാസങ്ങളോളമായി കണ്ട@നകത്തെ ബിവറേജസ് ഔട്ട്ലെറ്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭം നടന്നു വരുന്നതിനിടയിലാണ് പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."