പൊലിസിന് ഗുഡ് മാര്‍ക്ക്: സ്വയം പുകഴ്ത്തലുമായി സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട്
തിരുവനന്തപുരം: അതിക്രമങ്ങളും കുറ്റവിലോപങ്ങളും വീഴ്ചകളും തുടരുന്നതിനിടെ പൊലിസിന് ഗുഡ് മാര്‍ക്കിട്ട് സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട്. പൊലിസ് ജനങ്ങളോട് നല്ലരീതിയില്‍ പെരുമാറുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എല്ലാവകുപ്പുകളും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്നും സ്വയം വിലയിരുത്തല്‍. ചുരുക്കം പൊലിസുകാര്‍ പഴയ നിലപാടില്‍ നിന്ന് മോചിതരായിട്ടില്ലെന്നു വ്യക്തമാക്കുന്ന റിപ്പോര്‍ട്ടില്‍ കുറ്റകൃത്യങ്ങള്‍ക്കെതിരേ മുഖം നോക്കാതെ നടപടി എടുക്കുന്നുവെന്നും പറയുന്നു.
എല്‍.ഡി.എഫ് സര്‍ക്കാരിന്റെ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തന പുരോഗതി പ്രകടനപത്രികയിലെ വാഗ്ദാനങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്ന പ്രോഗ്രസ് റിപ്പോര്‍ട്ട് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവമാണ് പ്രകാശനം ചെയ്തത്. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന മന്ത്രിസഭാവാര്‍ഷികാഘോഷ സമാപനച്ചടങ്ങിലായിരുന്നു പ്രകാശനം. സ്ത്രീ സുരക്ഷ ഉറപ്പാക്കിയെന്നും പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന്റെ അവകാശവാദം.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്ന ക്രമസമാധാന പരിപാലനമാണ് കേരളത്തിലേതെന്ന് റിപ്പോര്‍ട്ടിലുണ്ട്. കുറ്റകൃത്യങ്ങളില്‍ മുഖം നോക്കാതെയും ജാഗ്രതയോടെയുമുള്ള അന്വേഷണരീതി, ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതികള്‍ക്കു ശിക്ഷ ഉറപ്പാക്കും വിധം ശാസ്ത്രീയമാര്‍ഗങ്ങളിലൂടെയുള്ള തെളിവുശേഖരണം, ഉയര്‍ന്ന ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അന്വേഷണസംഘങ്ങള്‍ എന്നിവ ഉറപ്പാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."