HOME
DETAILS
MAL
വിദ്യാഭ്യാസ മന്ത്രിക്ക് എം.എസ്.എഫിന്റെ പ്രതിഷേധ ചൂരല്‍ പ്രയോഗം
backup
March 28 2017 | 20:03 PM
മലപ്പുറം: കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ മന്ത്രി രവീന്ദ്രനാഥ് ആഭാസമാക്കിയെന്നും വിദ്യാഭ്യാസമന്ത്രി കേരളത്തിന് അപമാനമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്. കേരളത്തിലെ ജനങ്ങള്‍ ഇടത് സര്‍ക്കാറിന് എതിരാണെന്നും ഇടത് ഭരണംകൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എം.എസ്.എഫ് മലപ്പുറം മുനിസിപ്പല്‍ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ചൂരല്‍ പ്രയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ സജീല്‍ കളപ്പാടന്‍ അധ്യക്ഷനായി. നൗഷാദ് മണ്ണിശ്ശേരി, ഹാരിസ് ആമിയന്‍, ബാലിഹ് മാടമ്പി, കെ.വി മന്‍സൂര്‍, നൗഫല്‍ കാട്ടുങ്ങല്‍, നൗഫല്‍ കിയാല്പ്പടി, നൗഫല്‍ കാളമ്പാടി, ഉസ്മാന് നാണത്ത്, അമീര്‍ തറയില്‍, സല്മാന് പാണക്കാട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."