HOME
DETAILS
MAL
മധുവിന്റെ കൊലപാതകം: പ്രതികള്‍ക്ക് ജാമ്യം
backup
May 30 2018 | 20:05 PM
കൊച്ചി: ആദിവാസി യുവാവ് മധുവിനെ അടിച്ചു കൊന്ന കേസിലെ 16 പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അട്ടപ്പാടി മുക്കാലി സ്വദേശികളായ പൊതുവച്ചോല ഷംസുദ്ദീന്, മണ്ണംപറ്റയില്‍ ജെയ്ജു മോന്, കുറ്റിക്കല്‍ സിദ്ദിഖ്, തൊടിയില്‍ ഉബൈദ്, പള്ളിശേരില്‍ രാധാകൃഷ്ണന്, ചോലയില്‍ അബ്ദുള്‍ കരീം, കുന്നത്തു വീട്ടില്‍ അനീഷ്, കിളയില്‍ മരയ്ക്കാര്‍ ഉണ്ണിയാര്, വറോതിയില് നജീബ്, പുത്തന്‍പുരയ്ക്കല്‍ സജീവ്, ആനമൂളി പുതുവച്ചോലയില്‍ അബൂബക്കര്‍, മേച്ചേരില്‍ ഹുസൈന്, മുരിക്കടയില്‍ സതീഷ്, ചരുവില്‍ ഹരീഷ്, ബിജു, വിരുത്തിയില്‍ മുനീര്‍ എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. പ്രതികള്‍ 90 ദിവസത്തിലേറെയായി ജുഡിഷ്യല്‍ കസ്റ്റഡിയിലാണെന്നും കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."