മക്കളെ കിണറ്റിലെറിഞ്ഞ് കൊല: യുവതിക്ക് ഇരട്ട ജീവപര്യന്തം
തലശ്ശേരി: ഭര്‍തൃപീഡനത്തില്‍ മനംനൊന്ത് രണ്ടു മക്കളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ യുവതിയെ ഇരട്ട ജീവപര്യന്തം കഠിനതടവിനും ഒരുലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ഏഴോം കൊട്ടില നരിക്കോട്ടെ നാണിച്ചേരി വീട്ടില്‍ എന്‍. രജനിയെ (42) ആണ് അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി പി.എന്‍ വിനോദ് ശിക്ഷിച്ചത്.
നാലും ഒന്നും വയസുള്ള രണ്ടു കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ ഓരോ കൊലപാതകത്തിനും ജീവപര്യന്തം കഠിനതടവും അരലക്ഷം രൂപ വീതം പിഴയും കോടതി വിധിക്കുകയായിരുന്നു. പ്രതി ആത്മഹത്യാശ്രമം നടത്തിയതിന് ഇന്ത്യന്‍ ശിക്ഷാനിയമം 309 പ്രകാരം മൂന്നുമാസം തടവ് ശിക്ഷ അനുഭവിക്കണം. ഈ ശിക്ഷ ജീവപര്യന്തം കഠിന തടവിന് മുന്നേ തന്നെ അനുഭവിക്കണമെന്നും വിധിന്യായത്തില്‍ വ്യക്തമാക്കി.
പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി അധികതടവ് അനുഭവിക്കണം. കേസിന്റെ വിധി പ്രഖ്യാപന ദിവസം പ്രതിയായ രജനി ഹാജരാകാത്തതിനെ തുടര്‍ന്നു കഴിഞ്ഞദിവസം കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്നു കേസിന്റെ വിധി പ്രഖ്യാപനം ഇന്നലത്തേക്കു മാറ്റുകയായിരുന്നു. സര്‍ക്കാര്‍ തടവുകാര്‍ക്കു നിയമാനുസൃതം ഇളവ് നല്‍കുമ്പോള്‍ പ്രതിക്കും ഈ ഇളവ് അനുവദിക്കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.
2011 ഓഗസ്റ്റ് 22നായിരുന്നു കേസിനാസ്പദ സംഭവം. ഭര്‍ത്താവില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമുള്ള പീഡനം സഹിക്കവയ്യാതെ യുവതി രണ്ട് കുട്ടികളെയുമെടുത്ത് കിണറ്റില്‍ ചാടുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട പരിസരവാസികള്‍ മൂവരെയും പുറത്തെടുത്ത്് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടു കുട്ടികള്‍ വഴി മധ്യേ മരണപ്പെടുകയായിരുന്നു. ഭര്‍ത്താവും ഭര്‍തൃബന്ധുക്കളും പീഡിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി പ്രതിയായ രജനി നല്‍കിയ കേസ് ഇതേ കോടതിയുടെ പരിഗണനയിലാണ്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ബി.പി ശശീന്ദ്രന്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."