അരയും തലയും മുറുക്കി...
മലപ്പുറം: ഉപതെരഞ്ഞെടുപ്പിലേക്ക് ഇനി രണ്ടാഴ്ച മാത്രം. മുന്നണി സ്ഥാനാര്‍ഥികളുടെ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായതോടെ പോരാട്ടച്ചൂട് ശക്തമാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍ സജീവമായി രംഗത്ത്. താഴെ തട്ടിലുള്ള പ്രവര്‍ത്തകര്‍ മുതല്‍ ജില്ലാ, സംസഥാന നേതാക്കള്‍ വരെ ഒരുപോലെ പ്രചാരണ രംഗത്ത് സജീവമാണ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ പരമാവധി വോട്ടര്‍മാരെ കാണാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും. പ്രചാരണത്തിന് കുറഞ്ഞ ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളു എന്നതിനാല്‍ ഓരോ ദിവസത്തിനുമുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ രൂപം നല്‍കിയിരിക്കുകയാണ് സ്ഥാനാര്‍ഥികള്‍.
അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുന്‍കൈ നേടാനായെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. രാഷ്ട്രീയ കേരളത്തിലെ പ്രമുഖ നേതാക്കളെല്ലാം മലപ്പുറത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഉമ്മന്‍ചാണ്ടി ഇന്നലെ ജില്ലയില്‍ പ്രചാരണം നടത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നും ജില്ലയില്‍ പ്രചരണത്തിനെത്തുന്നുണ്ട്. എം.എം ഹസന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, കെ.എം മാണി ഉള്‍പ്പടെയുള്ള നേതാക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ മലപ്പുറത്തെത്തിയിരുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പ്രചരണത്തിനായി കോടിയേരി ബാലകൃഷ്ണന്‍ മലപ്പുറത്തെത്തിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും ഏപ്രില്‍ ആദ്യവാര്യം ജില്ലയിലെത്തുമെന്നാണ് എല്‍.ഡി.എഫ് കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. നേതാക്കള്‍ കൂട്ടമായി എത്തുന്നതോടെ രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമായി മലപ്പുറം മാറും. ബി.ജെ.പിക്ക് വേണ്ടിയും വരും ദിവസങ്ങളില്‍ ദേശീയ നേതാക്കളെത്തുന്നുണ്ട്. .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."