അധ്യാപക യോഗ്യതയില്‍ മാറ്റംവരുത്തി
തിരുവനന്തപുരം:ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് അധ്യാപകരെ നിയമിക്കുന്നതിനുള്ള യോഗ്യതയില്‍ മാറ്റം വരുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതനുസരിച്ച് യു.ജി.സി അംഗീകാരമുള്ള സര്‍വകലാശാലയില്‍നിന്ന് 50 ശതമാനം മാര്‍ക്കോടെ എം.എ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷോ എം.എ ഇംഗ്ലീഷോ പാസാകുന്നവര്‍ക്ക് അപേക്ഷിക്കാം. കാസര്‍കോട് ജില്ലയില്‍ അമ്പലത്തറ വില്ലേജില്‍ സാംസ്‌കാരിക സമുച്ചയം നിര്‍മ്മിക്കുന്നതിന് റവന്യൂ വകുപ്പിന്റെ 4 ഏക്കര്‍ ഭൂമി ഉപയോഗിക്കാന്‍ അനുമതി നല്‍കും. കൊച്ചി ബിനാലെ ഫൗണ്ടേഷന് ആസ്പിന്‍വാള്‍ ഹൗസ് കോംപൗണ്ടില്‍പെട്ട 1.29 ഏക്കര്‍ സ്ഥലം നിബന്ധനകള്‍ക്ക് വിധേയമായി പാട്ടത്തിന് നല്‍കാന്‍ തീരുമാനിച്ചു. രണ്ടുവര്‍ഷത്തിലൊരിക്കല്‍ നാലുമാസത്തേക്കാണ് അനുവാദം നല്‍കുക. ഒരു മാസത്തേക്ക് രണ്ടുലക്ഷം രൂപ നിരക്കില്‍ പാട്ടം ഈടാക്കും.
2019ലെ പത്മ പുരസ്‌കാരങ്ങള്‍ക്ക് പരിഗണിക്കേണ്ടവരെ ശുപാര്‍ശ ചെയ്യുന്നതിന് പ്രത്യേക സമിതി രൂപീകരിച്ചു. മന്ത്രി എ.കെ ബാലന്‍ കണ്‍വീനറും ചീഫ് സെക്രട്ടറി സമിതിയുടെ സെക്രട്ടറിയുമാണ്. പൊതുഭരണവകുപ്പില്‍ ഒരു സെക്ഷന്‍ ഓഫിസറുടെയും രണ്ടു അസിസ്റ്റന്റുമാരുടെയും തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. സെക്രട്ടേറിയറ്റിലെയും മറ്റു വകുപ്പുകളിലേയും ഹാജര്‍ കൃത്യമായി പരിശോധിക്കുന്നതിന് സ്ഥിരം സംവിധാനം ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."