ധാക്കയില്‍ വെടിവയ്പ്: നയതന്ത്ര ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
ധാക്ക: ബംഗ്ലാദേശില്‍ നയതന്ത്ര മേഖലയില്‍ പൊലിസുമായി ഏറ്റുമുട്ടല്‍. അജ്ഞാത തോക്കുധാരികളാണ് ആക്രമണം നടത്തിയത്. രണ്ട് പൊലിസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 20 പേര്‍ക്ക് പരുക്കേറ്റതായി ധാക്ക ട്രിബ്യൂണ്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. പ്രാദേശിക സമയം രാത്രി ഒന്‍പതരയോടെയാണ് ആക്രമണം. രണ്ടുപേര്‍ മരിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
ഗുല്‍ഷന്‍ ജില്ലയിലെ കഫേയിലാണ് വെടിവയ്പ് നടക്കുന്നത്. പ്രദേശം പൊലിസ് സീല്‍ചെയ്തു. കഫേയ്ക്കുള്ളില്‍ തീവ്രവാദികളെന്ന് സംശയിക്കുന്നവരുണ്ടെന്നും ആളുകളെ ബന്ദികളാക്കിയതായി സംശയിക്കുന്നതായും പൊലിസ് പറഞ്ഞു. എത്ര ആയുധധാരികള്‍ സംഘത്തിലുണ്ടെന്ന് വ്യക്തമല്ല. ഹോളി ആര്‍ട്ടിസാന്‍ കഫേയിലാണ് ആക്രമണം. നിരവധി വിദേശികളെത്തുന്ന കഫേയാണിത്. നയതന്ത്ര ഉദ്യോഗസ്ഥരെയാണ് ബന്ദികളാക്കിയതെന്നാണ് റിപ്പോര്‍ട്ട്. പാശ്ചാത്യ നയതന്ത്ര ഉദ്യോഗസ്ഥരാണ് കഫേയിലെത്തുന്നത്. ആക്രമണം യു.എസ് എംബസിയും സ്ഥിരീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."