HOME
DETAILS

വ്രതം: വിശക്കുന്നവന്റെ ഓരം ചേരാനുള്ള അവസരങ്ങളാകട്ടെ

  
backup
May 31 2018 | 01:05 AM

ramadan-fasting-hungry-man-side-spm-ramadan-special

ഇസ്‌ലാം മതത്തിലെ വിശേഷ ദിവസങ്ങളാണല്ലോ റമദാന്‍. തീവ്രമായ വ്രതശുദ്ധിയോടെ വിശ്വാസികള്‍ റമദാന്‍ നോമ്പ് അനുഷ്ഠിക്കുന്നു. ഇഫ്താര്‍ വിരുന്നുകള്‍ ഇന്ന് മതസൗഹാര്‍ദത്തിന് അവസരമൊരുക്കുന്നു.
മതങ്ങള്‍ മനുഷ്യജാതിയുടെ സൈ്വരജീവിതത്തിന് ഭീഷണിയായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ഇഫ്താര്‍ പാര്‍ട്ടികളും ക്രിസ്മസ് ആഘോഷങ്ങളും ഓണസദ്യകളും മനുഷ്യനെ വീണ്ടും അടുപ്പിക്കുവാന്‍ അവസരങ്ങള്‍ ഒരുക്കുന്നു.
മതതീവ്രവാദികള്‍ വിവിധ രാജ്യങ്ങളില്‍ നാശം വിതക്കുന്നത് നാം കണ്ടുകൊണ്ടിരിക്കുന്നു. ഞാന്‍ ബിഷപ്പായത് ഇറാഖിലെ ബഗ്ദാദില്‍ വച്ചാണ്.1968 സപ്തംബര്‍ മാസത്തില്‍ ഇറാഖിലെ മതസൗഹാര്‍ദം ഞാന്‍ കണ്ടിട്ടുണ്ട്. ഞങ്ങള്‍ക്ക് ബഗ്ദാദില്‍ ലഭിച്ച നല്ല സന്ദര്‍ഭങ്ങളില്‍ ഔഖാഫ് മന്ത്രിയുടെ സല്‍ക്കാരങ്ങള്‍ ഞാന്‍ നന്ദിയോടെ ഓര്‍ക്കുന്നു.
ഔഖാഫ് മന്ത്രി എന്നു പറഞ്ഞാല്‍ ഇസ്‌ലാം മതത്തിന്റെ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി എന്നല്ല, പകരം മതകാര്യമന്ത്രി എന്നു മനസിലാക്കണം. എല്ലാ മതങ്ങളിലുംപെട്ട ആളുകളുടെ ആരാധനാ അവകാശങ്ങള്‍ സംരക്ഷിക്കുന്ന മന്ത്രി എന്നാണ് മനസിലാക്കേണ്ടത്. ഞങ്ങള്‍ക്ക് താമസ സൗകര്യങ്ങളും മറ്റും ഒരുക്കുന്നതിന് ഈ വകുപ്പ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
1980 മുതല്‍ 1988വരെ, കൃത്യമായി പറഞ്ഞാല്‍ 1988 ഓഗസ്റ്റ് എട്ടിന് വെടിനിര്‍ത്തല്‍ നിലവില്‍ വന്ന ശേഷം 1990-ലാണ് ഞങ്ങള്‍ ഇറാഖിലേക്ക് പോയത്. ഇറാനും ഇറാഖും തമ്മില്‍ ഉണ്ടായിരുന്ന യുദ്ധം അവസാനിച്ച് ആദ്യമായി ഞങ്ങള്‍ അവിടെ പോയപ്പോള്‍ യുദ്ധത്തിനു ശേഷം നടക്കുന്ന പുരോഗതി കാണിക്കുന്നതിന് എന്നേയും ബിഷപ്പ് പൗലോസ് മാര്‍ പൗലോസിനേയും ഓഖാഫ് ഉദ്യോഗസ്ഥന്‍ ബഗ്ദാദില്‍ നിന്ന് മൂസള്‍ പട്ടണത്തിലേക്ക് കൊണ്ടുപോയി.
സാമിയെന്നു പേരായ ഒരു ക്രിസ്ത്യന്‍ ഉദ്യോഗസ്ഥനായിരുന്നു ഞങ്ങളെ അനുഗമിച്ചിരുന്നത്. പിറ്റേ ദിവസം മൂസള്‍ പട്ടണത്തിലെ പള്ളിയില്‍ കുര്‍ബാന ചൊല്ലിയ ശേഷം മാത്രമാണ് ഞങ്ങളെ സാമി ബഗ്ദാദിലേക്ക് മടക്കികൊണ്ടുവന്നത്. ഞങ്ങള്‍ക്ക് മൂസള്‍ പട്ടണത്തില്‍ കുര്‍ബാന ചൊല്ലണമെന്ന് പറഞ്ഞപ്പോള്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്‍ അതിനും തയാറായി.
ഞങ്ങള്‍ക്ക് ഒരു'ളോഹ'യ്ക്കുള്ള തുണിയും നല്ല മധുരമുള്ള ഹല്‍വയുടെ പാക്കറ്റുകളും തന്നു. നാട്ടിലേക്കു മടങ്ങുന്നതിനു മുന്‍പ് സമ്മാനങ്ങളുടെ ഭാരം കുറയ്ക്കുവാന്‍ വേണ്ടി ആ ഹല്‍വാ പായ്ക്കറ്റ് കാലിയാക്കിയത് പ്രമേഹരോഗിയായ എനിക്ക് വളരെ ദോഷമായി ഭവിച്ചു എന്ന് വ്യക്തം.
മദ്യപാനത്തിന്റെയും പുകവലിയുടെയും ഉപയോഗം ചിത്രീകരിക്കുന്ന ടി.വി ചിത്രങ്ങളില്‍ 'ആരോഗ്യത്തിനു ഹാനികരം' എന്ന് എഴുതിവച്ചിരിക്കുന്നതു പോലെ മധുരമുള്ള ഹല്‍വ പായ്ക്കറ്റുകളിലും 'ആരോഗ്യത്തിന് ഹാനികരം' എന്ന് എഴുതിവെക്കണം എന്ന് നിയമം വന്നാല്‍ നാം നന്നാകുമോ എന്ന് തോന്നിപ്പോയി.
റമദാന്‍ അനുഷ്ഠാനങ്ങള്‍ മറ്റുള്ളവരെ, വിശക്കുന്നവരെ ഒക്കെ സഹായിക്കുവാനുള്ള അവസരങ്ങളാകട്ടെ. മറ്റു മതങ്ങളിലുള്ളവരെ മതസൗഹാര്‍ദത്തില്‍ കൂടി കൂട്ടിയിണക്കുവാനും ഭൂമിയില്‍ സമാധാനം നിലനില്‍ക്കുവാനും സര്‍വശക്തന്‍ സഹായിക്കട്ടെ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  a few seconds ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  6 minutes ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  26 minutes ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  3 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  3 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  3 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  3 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  4 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  4 hours ago