നിയമസഭാ അഷ്വറന്‍സ് കമ്മിറ്റി മാനസികാരോഗ്യ കേന്ദ്രം സന്ദര്‍ശിച്ചു
പേരൂര്‍ക്കട: മൂന്നംഗ നിയമസഭാ അഷ്വറന്‍സ് കമ്മിറ്റി പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രം സന്ദര്‍ശിച്ചു. കമ്മിറ്റി ചെയര്‍മാനും എം.എല്‍.എയുമായ വി.കെ ഇബ്രാഹിംകുഞ്ഞ്, എം.എല്‍.എമാരായ പുരുഷന്‍ കടലുണ്ടി, കെ. ദാസന്‍ എന്നിവരാണ് സന്ദര്‍ശനം നടത്തിയത്.
മാനസികാരോഗ്യ കേന്ദ്രത്തിന്റെ പ്രശ്‌നങ്ങളും ആവശ്യങ്ങളും ഇവര്‍ ആരാഞ്ഞു. ലാബിന്റെ പ്രവര്‍ത്തനം 24 മണിക്കൂര്‍ ആക്കുക, വിശദമായ ഒരു മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുക, മുടങ്ങിക്കിടക്കുന്ന പ്രോജക്ടുകള്‍ അടിയന്തരമായി നടപ്പാക്കുക, 25 വര്‍ഷമായി ഉപയോഗിച്ചുവരുന്ന അടുക്കള നവീകരിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങളാണ് അധികൃതര്‍ കമ്മിറ്റിക്കു മുന്നില്‍ വച്ചത്.
മുട്ടടയിലെ പ്രവാസിമലയാളി വേണുഗോപാലന്‍ നായരുടെ ഇരുനില വീട്ടില്‍ നിന്ന് ആഡംബര കാര്‍ മോഷ്ടിച്ച് കടത്തിയതുമായി ബന്ധപ്പെട്ട് പിടിയിലാകുകയും പിന്നീട് മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്ത ബണ്ടി ചോര്‍ ആറാം വാര്‍ഡിലെ 2ാം നമ്പര്‍ സെല്ലിലാണ് കിടക്കുന്നത്. ഇദ്ദേഹത്തെയും ജര്‍മ്മന്‍ സ്വദേശി ഹോള്‍ഗര്‍ എറിക് മിഷിനെയും കമ്മിറ്റി സന്ദര്‍ശിച്ച് വിവരങ്ങള്‍ ആരാഞ്ഞു. നിയമസഭയുടെ ശുപാര്‍ശയനുസരിച്ചായിരിക്കും സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ ആവശ്യങ്ങളോടും അന്തേവാസികളുടെ വിടുതല്‍ സംബന്ധിച്ചുള്ള നിലപാടുകളോടും പ്രതികരിക്കുക.
അതിനിടെ യോഗത്തിനെത്താത്ത ജില്ലാ കലക്ടര്‍ കെ. വാസുകിയെ കമ്മിറ്റി അംഗങ്ങള്‍ രൂക്ഷമായി വിമര്‍ശിച്ചു. ഏറെ പ്രധാന്യമുള്ള യോഗം നേരത്തെ അറിയിച്ചിരുന്നിട്ടും കലക്ടര്‍ എത്താത്തതാണ് അംഗങ്ങളെ ചൊടിപ്പിച്ചത്. കലക്ടറോട് കമ്മിറ്റി വിശദീകരണം ആവശ്യപ്പെട്ടേക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."