ജലവിതരണ കുഴല്‍ പൊട്ടി: റോഡ് തകര്‍ന്നു
കക്കട്ടില്‍: ജൂണില്‍ കമ്മിഷന്‍ ചെയ്യുമെന്ന് മന്ത്രി അറിയിച്ച കുന്നുമ്മല്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി റോഡും സമീപത്തെ മൂന്ന് കിണറുകളും നശിച്ചു. രണ്ട് മാസം മുന്‍പ് ടാര്‍ ചെയ്ത കോവക്കുന്ന് കാട്ടി കിട്ടിയ പൊയില്‍ റോഡാണ് പത്ത് മീറ്ററോളം തകര്‍ന്നത്. വട്ട്പറമ്പത്ത് അശോകന്‍, കാട്ടികെട്ടിയ പൊയില്‍ രാഘവന്‍ നായര്‍, കുറ്റിക്കാട്ടില്‍ രവീന്ദ്രന്‍ എന്നിവരുടെ വീടുകളോട് ചേര്‍ന്നുള്ള കിണറുകളാണ് ഉപയോഗ ശൂന്യമായത്.
കായക്കൊടി പഞ്ചായത്തിലെ കോവുക്കുന്നില്‍ സ്ഥിതി ചെയ്യുന്ന കുടിവെള്ള പദ്ധതിയുടെ ടാങ്കിലേക്കുള്ള പൈപ്പ് ഇന്നലെ രാവിലെ 10.30 ന് വന്‍ ശബ്ദത്തോടെ പൊട്ടുകയായിരുന്നുവെന്ന് പരിസരവാസികള്‍ പറഞ്ഞു. നാട്ടുകാര്‍ അവസരോചിതമായി ഇടപെട്ടതിനാല്‍ ദുരന്തം ഒഴിവായി . പരിസരത്തെ കിണറുകള്‍ നിറഞ്ഞ് ഉപയോഗശൂന്യമായതിന് പുറമെ പറമ്പില്‍ കൂട്ടിയിട്ട തേങ്ങകള്‍ ഒലിച്ചുപോയിട്ടുമുണ്ട്. എയര്‍വാള്‍വ് ഇട്ട ഭാഗത്താണ് പൈപ്പ് പൊട്ടിയത് നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
കുറ്റ്യാടി, കായക്കൊടി, നരിപ്പറ്റ, വാണിമേല്‍, വളയം, നാദാപുരം പഞ്ചായത്തുകളിലേക്ക് കുടിവെള്ളമെത്തിക്കുന്ന പദ്ധതി പൂര്‍ത്തീകരിച്ചെങ്കിലും പല തകരാറുകളും നിലനില്‍ക്കുന്നതിനാല്‍ കമ്മീഷന്‍ ചെയ്യാനാകാത്ത സ്ഥിതിയാണ്. 32 കോടി രൂപയാണ് ഈ പദ്ധതിക്കായി ചെലവഴിച്ചത്. ഇപ്പോഴുള്ള തകരാറുകള്‍ പരിഹരിക്കാന്‍ ഇനിയും പണം അനുവദിക്കേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."