സുല്‍ത്താന്‍ ബത്തേരി നഗരസഭ; സമ്പൂര്‍ണ ഒ.ഡി.എഫ് പ്രഖ്യാപനം നടത്തി
സുല്‍ത്താന്‍ ബത്തേരി: നഗരസഭ സമ്പൂര്‍ണ വെളിയിട മലമൂത്ര വിസര്‍ജന രഹിത (ഒ.ഡി.എഫ്)നഗരസഭയായി പ്രഖ്യപിച്ചു. നഗരസഭയുടെയും ശുചിത്വ മിഷന്റെയും നേതൃത്വത്തില്‍ ഗുണഭോക്താക്കളുടെ സഹകരണത്തോടെയാണ് നഗരസഭ പദ്ധതി നടപ്പാക്കിയത്.
സമ്പൂര്‍ണ വെളിയിട മലമൂത്ര വിസര്‍ജന രഹിത നഗരസഭ പ്രഖ്യാപനം ചെയര്‍പേഴ്സണ്‍ സി.കെ സഹദേവന് നടത്തി. ബാബു അബ്ദുല്റഹ്മാന് അധ്യക്ഷനായി. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ ജിഷ ഷാജി, സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി.എല്‍ സാബു, പി.കെ സുമതി, എല്‍സി പൗലോസ്, കൗണ്‍സിലര്‍മാരയ എന്‍.എം വിജയന്, സോബിന്‍, കെ.എം ഷബീര്‍ അഹമ്മദ്, എം.കെ സാബു, ജയപ്രകാശ് തേലമ്പറ്റ, ടി.കെ രമേഷ്, സെക്രട്ടറി സി.ആര് മോഹനന്, ശുചിത്വമിഷന് ജില്ലാ കോഡിനേറ്റര്‍ ശ്രീബാഷ്, പ്രോഗ്രാം ഓഫിസര്‍ അനൂപ്, നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി അംബിക എന്നിവര്‍ സംസാരിച്ചു. നഗരസഭയില്‍ ശുചിത്വമിഷന് നടത്തിയ സര്‍വേയില്‍ 438 കുടുംബങ്ങള്‍ക്ക് ശൗചാലയ സൗകര്യം ഇല്ലെന്ന് കണ്ടെത്തിയിരുന്നു. 77,77000 രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കിയത്. ഇതില്‍ 50,83835 രൂപനഗരസഭാ വിഹിതവും 26,93165 രൂപ ശുചിത്വ മിഷന് വിഹിതവുമാണ്. പദ്ധതിയില്‍ ഒരു യൂനിറ്റിന് 15,400 രൂപയാണ് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."