HOME
DETAILS

സര്‍വമേഖലയും തൊട്ടുണര്‍ത്തി ജില്ലാ പഞ്ചായത്ത് ബജറ്റ്.

  
backup
March 28 2017 | 22:03 PM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b5%81%e0%b4%82-%e0%b4%a4%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%a3%e0%b4%b0%e0%b5%8d%e2%80%8d




കല്‍പ്പറ്റ: ജില്ലാ പഞ്ചായത്ത് ബജറ്റില്‍ കുടിവെള്ളം, ആരോഗ്യം, ഭവനം, വയോജന-സ്ത്രീ ക്ഷേമം തുടങ്ങിയ പദ്ധതികള്‍ക്ക് മുന്‍തൂക്കം. 111,39,72,944 രൂപ വരവും, 101,85,36,000 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി.കെ അസ്മത്ത് അവതരിപ്പിച്ചു.
ഭവന നിര്‍മാണം, സാമൂഹ്യക്ഷേമം, വയോജനക്ഷേമം, വിദ്യാഭ്യാസം, കലാ-കായികം, പൊതുമരാമത്ത്, കാര്‍ഷികം, കുടിവെള്ളം, യുവജനക്ഷേമം, ആരോഗ്യം-ശുചിത്വം തുടങ്ങിയ മേഖലകളിലെ വിവിധ പദ്ധതികള്‍ക്കായി ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. കേരള സര്‍ക്കാറിന്റെ ആര്‍ദ്രം മിഷനുമായി ചേര്‍ന്ന് ജില്ലാ ആശുപത്രിയെ അടുത്ത നാലു വര്‍ഷം കൊണ്ട് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയായി ഉയര്‍ത്താനുള്ള നടപടികള്‍ ആരംഭിക്കും.
ജില്ലയുടെയും, എട്ടു ലക്ഷത്തിലധികം വരുന്ന ജനസമൂഹത്തിന്റെയും സമഗ്രതയാണ് ബജറ്റിലൂടെ ലക്ഷ്യംവക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരിയും പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച നവകേരള മിഷനുമായി ബന്ധപ്പെട്ട നാലു മിഷനുകളായ ഹരിത കേരളം, ലൈഫ്, ആര്‍ദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നിവയില്‍ ജില്ലാ പഞ്ചായത്തിന് ഇടപെടാന്‍ കഴിയുന്ന മേഖലകളില്‍ പങ്കാളിത്തം ഉറപ്പ് വരുത്താന്‍ ആവശ്യമായ നടപടികള്‍ ബജറ്റില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്. കഴിഞ്ഞ ബജറ്റുകളില്‍ ജില്ലാ പഞ്ചായത്ത് മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
തോട്ടം തൊഴിലാളികള്‍ക്കായി വിഭാവനം ചെയ്ത ഇല്ലം ഭവന പദ്ധതി, നമസ്‌തേ വയനാട് പദ്ധതിയില്‍ രൂപം നല്‍കിയ വയനാടിന്റെ തനത് ബ്രാന്റായ കാപ്പിപൊടി ഉല്‍പ്പാദനം, വിപണനം തുടങ്ങിയവയെല്ലാം കഴിഞ്ഞ വര്‍ഷങ്ങളിലെ ബജറ്റ് നിര്‍ദേശങ്ങളിലുണ്ടായിരുന്നു. കുടിവെള്ള പദ്ധതി കാര്യക്ഷമമാക്കാന്‍ പഞ്ചായത്തുകളില്‍ ജലസേന രൂപീകരിക്കും. ജലസംരക്ഷണത്തെ കുറിച്ച് സ്‌കൂളുകളിലും, വീടുകളിലും, ബോധവല്‍ക്കരണം നടത്താനും മറ്റുമാണ് ജലസേനയുടെ രൂപീകരണം. കയ്യാലകള്‍, തണ്ണീര്‍ തടങ്ങള്‍, മഴകുഴികള്‍, ജൈവ വേലികള്‍ എന്നിവയുടെ നിര്‍മാണത്തിനും ജലസേനാംഗങ്ങളെ പങ്കാളികളാക്കും. തൊഴിലുറപ്പ് പദ്ധതിയുമായി ജലസേന പ്രവര്‍ത്തനങ്ങള്‍ പങ്കാളികളാക്കും. പദ്ധതിക്കായി 50 ലക്ഷം രൂപ നീക്കിവച്ചു.
പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ സമഗ്ര വരള്‍ച്ചാ ലഘൂകരണ പദ്ധതി നടപ്പാക്കും. വരള്‍ച്ച പ്രതിരോധിക്കുന്നതിനായി മൂന്ന് വര്‍ഷം മുന്നില്‍കണ്ട് കൊണ്ട് 1.20 കോടി രൂപ വിനിയോഗിച്ച് നബാര്‍ഡുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കും. അതില്‍ ആദ്യവര്‍ഷ പ്രവര്‍ത്തനങ്ങള്‍ക്കായി 25 ലക്ഷം രൂപ നീക്കിവച്ചു.
ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളുടെ അധീനതയിലുള്ള കുടിവെള്ള പദ്ധതികള്‍ നവീകരിക്കാന്‍ 50 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. അടുത്ത നാലു വര്‍ഷം കൊണ്ട് ജില്ലാ ആശുപത്രിയെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയായി ഉയര്‍ത്താനുള്ള നടപടികള്‍ ആരംഭിക്കും. ബ്രെസ്റ്റ് കാന്‍സര്‍ പരിശോധനക്കായുള്ള മാമോഗ്രാഫി യൂനിറ്റ് സ്ഥാപിക്കാന്‍ കെട്ടിടം നിര്‍മിക്കാനും, ഉപകരണങ്ങള്‍ക്കുമായി 1.5 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ഐ.സി.യു യൂനിറ്റ് നവീകരണത്തിന് 25 ലക്ഷവും കാഷ്വാലിറ്റി മോഡേനൈസേഷന് 24 ലക്ഷവും, ഡയാലിസിസ് യൂനിറ്റിന്റെ അധിക ഷിഫ്റ്റിന് 12 ലക്ഷവും വകയിരുത്തിയിട്ടുണ്ട്.
പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ജില്ലാ ആശുപത്രിയുടെ കീഴില്‍ ഡയാലിസിസ് യൂനിറ്റിന്റെ സബ്‌സെന്റര്‍ സ്ഥാപിക്കാന്‍ 40 ലക്ഷവും, ജില്ലാ ആശുപത്രിയിലെ സര്‍ജിക്കല്‍ ഉപകരണങ്ങള്‍ പുതുതായി വാങ്ങാന്‍ 18 ലക്ഷവും, സിക്കിള്‍സെല്‍ അനീമിയ രോഗികള്‍ക്ക് പോഷകാഹാരം നല്‍കാന്‍ പത്ത് ലക്ഷവും, ജില്ലാ ആശുപത്രിയിലെ ബയോഗ്യാസ് പ്ലാന്റിന് 15 ലക്ഷവും, ആശുപത്രിയില്‍ മരുന്നുകള്‍ക്കും, നവീകരണത്തിനും 30 ലക്ഷവും വകയിരുത്തി. ജില്ലാ ഹോമിയോ ആശുപത്രിയില്‍ മരുന്നുകള്‍ക്കും, നവീകരണത്തിനും 30 ലക്ഷവും വകയിരുത്തി.
സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വാര്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി അമ്മ മനസ്സ് എന്ന പേരില്‍ പദ്ധതി രൂപീകരിച്ച് 10 ലക്ഷം അനുവദിച്ചു.
സ്ത്രീ സുരക്ഷയുടെ ഭാഗമായി പ്രധാനപ്പെട്ട ടൗണുകളില്‍ കാമറകള്‍ സ്ഥാപിക്കാന്‍ 15 ലക്ഷവും, ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കേണിച്ചിറയിലെ സ്ഥലത്ത് വനിതാ വ്യവസായ പാര്‍ക്ക് സ്ഥാപിക്കാന്‍ കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ 70 ലക്ഷവും, ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിച്ച സ്ത്രീകള്‍ക്കും ഉപജീവനത്തിനും, തൊഴില്‍ സംരംഭങ്ങള്‍ കണ്ടെത്താനും അതിജീവനം എന്ന പേരില്‍ പദ്ധതി രൂപീകരിച്ച് 70 ലക്ഷവും അനുവദിച്ചു.
പ്രസിഡന്റ് ടി ഉഷാകുമാരി അധ്യക്ഷയായ യോഗത്തില്‍ കെ മിനി, എ ദേവകി, അനില തോമസ്, എ പ്രഭാകരന്‍ മാസ്റ്റര്‍, അഡ്വ. ഒ.ആര്‍ കേളു, വര്‍ഗീസ് മുരിയന്‍കാവില്‍, ബിന്ദു മനോജ്, പി ഇസ്മയില്‍, സി ഓമന, കെ.ബി നസീമ, പി.എന്‍ വിമല, എന്‍.പി കുഞ്ഞുമോള്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  23 days ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  23 days ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  23 days ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  23 days ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  23 days ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  23 days ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  23 days ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  23 days ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  23 days ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  23 days ago