വടക്കാഞ്ചേരി രാജ്യത്തിന് സമ്മാനിച്ച ഗ്രീന്‍ ആര്‍മി മാതൃകാപരം : എന്‍.കെ സിങ്
വടക്കാഞ്ചേരി : കാര്‍ഷിക പ്രവര്‍ത്തികള്‍ ഏറ്റെടുത്ത് നാടിനെ ഹരിതാഭമാക്കുന്നതിന് വേണ്ടി അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്ന വടക്കാഞ്ചേരി ഗ്രീന്‍ ആര്‍മിയുടെ പ്രവര്‍ത്തനങ്ങള്‍ നേരില്‍ കണ്ട് മനസിലാക്കാന്‍ കേന്ദ്രധനകാര്യ കമ്മിഷന് അധ്യക്ഷന്‍ നന്ദകിഷോര്‍ സിങ്ങിനെറെ നേതൃത്വത്തിലുള്ള സംഘം വടക്കാഞ്ചേരി എങ്കക്കാട് പടിഞ്ഞാറേ പാടശേഖരത്തിലെത്തി.വിരുപ്പ് കൃഷിക്ക് യന്ത്രം ഉപയോഗിച്ച് ഞാറിറക്കുന്നത് നേരിട്ട് കണ്ട സംഘം യന്ത്രസഹായത്തോടെയുള്ള തെങ്ങ് കയറ്റം നേരിട്ട് കണ്ട് മനസിലാക്കി.
ഗ്രീന്‍ ആര്‍മിയുടെ ഘടനയും, പ്രവര്‍ത്തനങ്ങളും സംഘാടകരില്‍ നിന്ന് ചോദിച്ച് മനസിലാക്കിയ എന്‍.കെ സിങ് പദ്ധതി ഏറെ മാതൃകാപരമാണെന്ന് പറഞ്ഞു. യന്ത്രസഹായത്തോടെയുള്ള അനായാസമായ തെങ്ങ് കയറ്റം വിസ്മയത്തോടെയാണ് വിദഗ്ദ സംഘം നോക്കി കണ്ടത്.
നഗരസഭ വൈസ് ചെയര്‍മാനും, ഗ്രീന്‍ ആര്‍മി കോഡിനേറ്ററുമായ എം. ആര്. അനൂപ് കിഷോര്‍ സംഘത്തിന് പദ്ധതി പ്രവര്‍ത്തനം വിശദീകരിച്ച് കൊടുത്തു.കമ്മിഷന് അംഗങ്ങളായ ശക്തി കാന്തദാസ്, അശോക് നാഗിരി, ഡോ. അനൂപ് സിങ്, എന്നിവരും സംഘത്തിലുണ്ടായിരുന്നു. ജില്ലാ കലക്ടര്‍ ഡോ: എ. കാശികന്‍, നഗരസഭ വൈസ് ചെയര്മാന് എം.ആര് അനൂപ് കിഷോര്‍, ഗ്രീന്‍ ആര്‍മി ചെയര്മാന് പി.ആര് അരവിന്ദാക്ഷന്, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ എം.ആര് സോമനാരായണന്‍, എന്‍.കെ പ്രമോദ് കുമാര്‍, കൗണ്‍സിലര്‍ വി.പി മധു ചേര്‍ന്ന് സംഘത്തെ സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."