HOME
DETAILS
MAL
തൃപ്രങ്ങോട്ട് കിണര്‍ ഇടിഞ്ഞുതാഴ്ന്നു
backup
May 31 2018 | 06:05 AM
തിരൂര്‍: കനത്ത മഴയില്‍ വീടിനോട് ചേര്‍ന്നുള്ള കിണര്‍ ഇടിഞ്ഞ് താഴ്ന്നു.
തൃപ്രങ്ങോട് കൈനിക്കരയിലാണ് സംഭവം. നടുവില്‍ പീടിയേക്കല്‍ കുഞ്ഞാലിയുടെ വീടിന് സമീപത്തെ കിണറാണ് പൂര്‍ണമായും തകര്‍ന്നത്. രണ്ട് ദിവസമായി കിണറിനകത്ത് നിന്ന് വലിയ ശബ്ദം കേട്ടിരുന്നതായി വീട്ടുകാര്‍ പറഞ്ഞു. ചൊവ്വാഴ്ച രാത്രി എട്ടോടെ മോട്ടോര്‍ ഉള്‍പ്പടെ നിലംപതിക്കുകയായിരുന്നു. ഒന്‍പത് കോല് ആഴമുള്ളതാണ് 30 വര്‍ഷത്തോളം പഴക്കമുള്ള കിണര്‍.
രാത്രിയായതിനാല്‍ വീട്ടുകാര്‍ അകത്തായിരുന്നു. അതിനാല്‍ ആളപായം ഒഴിവായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."