HOME
DETAILS

ക്വാറന്റൈന്‍ ആവശ്യപ്പെട്ട ഡോക്ടര്‍ക്ക് കൊവിഡ്  ആശുപത്രിയുടെ ചുമതല നല്‍കി ആരോഗ്യ വകുപ്പ്

  
backup
March 27 2020 | 18:03 PM

%e0%b4%95%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b1%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%88%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b5%e0%b4%b6%e0%b5%8d%e0%b4%af%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f
 
കല്‍പ്പറ്റ: ബംഗളൂരുവില്‍നിന്നു വീട്ടിലെത്തിയ മകനുമായി തുടര്‍ച്ചയായി ഇടപഴകിയതിനാല്‍ സെല്‍ഫ് ക്വാറന്റൈന്‍ ആവശ്യപ്പെട്ട ഡോക്ടര്‍ക്ക് ജില്ലാ ആശുപത്രിയില്‍ സുപ്രധാന ചുമതല നല്‍കി ആരോഗ്യ വകുപ്പ്. 
ജില്ലയിലെ കൊവിഡ് ചികിത്സാ കേന്ദ്രമായ ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ സെല്‍ഫ് ക്വാറന്റൈന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 24ന് കത്തു നല്‍കിയിരുന്നു. മകന്റെ സ്രവം പരിശോധനയ്ക്ക് അയച്ചതായും ഫലം വരുന്നതുവരെ അവധി വേണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. 
എന്നാല്‍ കത്തുകിട്ടി രണ്ടു ദിവസത്തിനു ശേഷം ഇതേ ഡോക്ടറെ കോവിഡ് നോഡല്‍ ഓഫിസറായി നിയമിച്ച് ആരോഗ്യ വകുപ്പ് ഉത്തരവിറക്കി. തുടര്‍ന്ന് ഡോക്ടര്‍ ജോലിക്ക് ഹാജരാകുകയും ചെയ്തു. കത്ത് 25നു സൂപ്രണ്ട് ഓഫിസില്‍ സ്വീകരിച്ചതായി രേഖകള്‍ പറയുന്നു. എന്നാല്‍ ഈ ദിവസങ്ങളില്‍ ഇദ്ദേഹത്തിന് അവധി നല്‍കുകയോ, ഇദ്ദേഹം അവധിയെടുക്കുകയോ ചെയ്തിട്ടില്ലായെന്നുള്ളതാണ് ആശങ്കപ്പെടുത്തുന്നത്.
ഇത്തരമൊരു കത്ത് തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് ഡി.എം.ഒ പറയുന്നത്. എന്നാല്‍ തന്റെ സ്വന്തം ആവശ്യത്തിന് ലീവെടുത്തതായിരുന്നെന്നും ഡി.എം.ഒ നിര്‍ദേശിച്ചത് അനുസരിച്ചാണ് ജോലിയില്‍ പ്രവേശിച്ചതെന്നും ഡോക്ടര്‍ പറയുന്നു.കൂടാതെ വ്യക്തി വിരോധത്തിന്റെ പേരിലാണ് ഒരു ഡോക്ടറെ സ്ഥലം മാറ്റിയതെന്നും ആരോപണമുയര്‍ന്നിരുന്നു. ഒരു ഘട്ടത്തില്‍ ഡോക്ടര്‍മാര്‍ പരസ്യ പ്രതിഷേധത്തിലേക്ക് വരുമെന്ന സ്ഥിതി വന്നെങ്കിലും പ്രത്യേക സാഹചര്യത്തില്‍ പ്രതിഷേധമൊഴിവാക്കി അധികൃതര്‍ക്ക് പരാതി നല്‍കുകയായിരുന്നു. 
സംഭവം വിവാദമായതോടെ ഡോക്ടറെ മുഴുവന്‍ ചുമതലയില്‍ നിന്നും ജില്ലാ കലക്ടര്‍ ഇടപെട്ട് മാറ്റി. അതേസമയം, ഹോം ക്വാറന്റൈന്‍ നിര്‍ദേശം ലംഘിച്ചെന്ന് കാണിച്ച് രാത്രിയോടെ മാനന്തവാടി പൊലിസ് ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago
No Image

ഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം

International
  •  2 months ago
No Image

കൊൽക്കത്ത: ജൂനിയർ ഡോക്‌ടർമാരുടെ സമരത്തിന് ഡോക്‌ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്

latest
  •  2 months ago
No Image

മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു

National
  •  2 months ago
No Image

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്

International
  •  2 months ago
No Image

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ് 

National
  •  2 months ago
No Image

ബംഗ്ലാദേശിനെ തൂക്കിയടിച്ച് സഞ്ജു; ടി-20 റെക്കോഡ് തിരുത്തി ഇന്ത്യ

Cricket
  •  2 months ago