പ്രവര്‍ത്തനരഹിതമായ ചികിത്സാ ഉപകരണങ്ങള്‍: വിജിലന്‍സ് സര്‍വേ നടത്തുന്നു
കോട്ടയം: ജില്ലയിലെ സര്‍ക്കാര്‍ മേഖലയിലുളള ആശുപത്രികളിലേയും മറ്റ് ആരോഗ്യ സ്ഥാപനങ്ങളിലേയും ഉപയോഗരഹിതമായി കിടക്കുന്ന ചികിത്സാ ഉപകരണങ്ങളെ സംബന്ധിച്ച് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ സര്‍വ്വേ നടത്തുന്നു.
വന്‍തുക മുടക്കി സ്ഥാപിച്ചിട്ടുളള ഉപകരണങ്ങള്‍ പ്രവര്‍ത്തനരഹിതമാകുന്നതു മൂലം സര്‍ക്കാരിനുണ്ടാകുന്ന സാമ്പത്തിക നഷ്ടവും പൊതുജനങ്ങള്‍ക്കുണ്ടാകുന്ന സേവന നഷ്ടവും ഒഴിവാക്കാനുളള നിര്‍ദ്ദേശങ്ങള്‍ സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ വിജിലന്‍സ് ഡി.വൈ.എസ്.പി ആര്‍ അശോക് കുമാറിന്റെ നേതൃത്വത്തില്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് വിഭാഗം ഹെല്‍ത്ത് ആക്ഷന്‍ ഗ്രൂപ്പാണ് സര്‍വ്വേ നടത്തുക.
പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലിയിലൂടെ പൊതുജനങ്ങളുടെയും ഡോക്ടര്‍മാരുടെയും മറ്റ് ആശുപത്രി ജീവനക്കാരുടെയും ഇടയിലായിരിക്കും സര്‍വ്വേ നടത്തുക.
അഭിപ്രായ സര്‍വ്വേയുമായി എല്ലാവരും സഹകരിക്കണമെന്ന് ഡി.വൈ.എസ്. പി അഭ്യര്‍ത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."